Life Style

വീട്ടില്‍ എ്ല്ലാര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഫേസ് പാക്കുമായി ബോളിവുഡ് താരം ഭാഗ്യശ്രീ

ചര്‍മ സൗന്ദര്യം നിലനിര്‍ത്താന്‍ എളുപ്പത്തില്‍ തയാറാക്കാനാവുന്ന ഫെയ്‌സ്പാക് പരിചയപ്പെടുത്തി ബോളിവുഡ് നടി ഭാഗ്യശ്രീ. താന്‍ ദിവസവും ഉപയോഗിക്കുന്ന ഫെയ്‌സ്പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നുമാണ് ഭാഗ്യശ്രീ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കിയത്.

ഓട്‌സ്, പാല്‍, തേന്‍ എന്നിവ ഉപയോഗിച്ചാണ് ഈ ഫെയ്‌സ്പാക് ഉണ്ടാക്കുന്നത്. അല്‍പം ഓട്‌സ് പൊടിച്ച് അതിലേക്ക് ഒരു സ്പൂണ്‍ വീതം തേനും പാലും ഒഴിച്ച് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കണം. ഇത് മുഖത്തു പുരട്ടി ഉണങ്ങാന്‍ അനുവദിക്കണം. കഴുകുന്നതിനു മുമ്പ് സ്‌ക്രബ് ചെയ്യുകയുമാവാം.

മുഖത്തിന് തിളക്കവും മിനുസവും ലഭിക്കാന്‍ ഈ ഫെയ്‌സ്പാക് ഉപയോഗപ്രദമാണെന്ന് ഭാഗ്യശ്രീ അവകാശപ്പെടുന്നു. ഓട്‌സ് മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യും. പാലിന് ടോണറായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. തേന്‍ ചര്‍മത്തിന്റെ ആര്‍ദ്രത നിലനിര്‍ത്തുകയും ചെയ്യുമെന്ന് താരം പറയുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button