Latest NewsIndiaInternational

ഒടുവിൽ കുറ്റസമ്മതവുമായി ചൈന, കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം

കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ നിന്ന് കാണാതായ അഞ്ച് പേരെ തിരഞ്ഞുകൊണ്ട് അയച്ച ഹോട്ട് ലൈന്‍ അന്വേഷണത്തിന് കണ്ടെത്തിയില്ലെന്ന മറുപടിയാണ് അന്ന് ചൈനീസ് സൈന്യം നല്‍കിയത്.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ 5 യുവാക്കളെ കണ്ടെത്തിയതായി ചൈനീസ് സൈന്യം. ലഫ്റ്റ്‌നന്റ് കേണല്‍ ഹര്‍ഷ് വര്‍ധന്‍ പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ നിന്ന് കാണാതായ അഞ്ച് പേരെ തിരഞ്ഞുകൊണ്ട് അയച്ച ഹോട്ട് ലൈന്‍ അന്വേഷണത്തിന് കണ്ടെത്തിയില്ലെന്ന മറുപടിയാണ് അന്ന് ചൈനീസ് സൈന്യം നല്‍കിയത്.

ഇതാദ്യമായാണ് യുവാക്കള്‍ കൈവശമുണ്ടെന്ന വിവരം ചൈന അംഗീകരിക്കുന്നത്. ചൈനയുമായുള്ള പല അതിര്‍ത്തികളിലും കൃത്യമായ വേര്‍തിരിവ് ഇല്ലാത്തതിനാല്‍ പലരും അറിയാതെ അതിര്‍ത്തി കടന്ന് പോകുന്നത് സാധാരണമാണ്. അവരൊക്കെ ചൈനീസ് സേനയുടെ കസ്റ്റഡിയിലുമാവും. സെപറ്റംബര്‍ 2നാണ് അപ്പര്‍ സബന്‍സിരിയിലെ അതിര്‍ത്തി കടന്ന് യുവാക്കള്‍ യാത്ര ചെയ്തത്.

കണ്ണൂരിൽ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന് കൊവിഡ് സ്ഥിരീകരിച്ചു

തുടര്‍ന്ന് അവരെ ചൈനീസ് സേന പിടികൂടുകയായിരുന്നുവെന്നാണ് കരുതുന്നത്.ഇന്ത്യ അയച്ച ഒരു ഹോട്ട് ലൈന്‍ സന്ദേശത്തിന് സെപ്റ്റംബര്‍ 8ന് നല്‍കിയ മറുപടിയിലാണ് ചൈനീസ് സൈന്യം 5 പേരെ തങ്ങള്‍ കസ്റ്റഡിയിലെടുത്ത കാര്യം വ്യക്തമാക്കിയത്. ഇന്ത്യ അയച്ച ഒരു ഹോട്ട്‌ലൈന്‍ സന്ദേശത്തിന് ചൈന മറുപടി നല്‍കിയിരുന്നെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ട്വീറ്റ് ചെയ്തിരുന്നു.

യുവാക്കളെ ആവശ്യമായ നടപടികള്‍ക്കു ശേഷം ഇന്ത്യയ്ക്ക് കൈമാറുമെന്ന് ചൈനീസ് സൈനിക വൃത്തങ്ങള്‍ പറയുന്നു.അരുണാചലിലെ ബിജെപി എംപി തപിര്‍ ഗാവൊ ആണ് യുവാക്കളെ കാണാതായ വിവരം ട്വിറ്റര്‍ വഴി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button