Latest NewsIndiaEntertainment

‘എല്ലാ ദേശസ്‌നേഹികളും കങ്കണയ്‌ക്കൊപ്പം’; പിന്തുണ‌ പ്രഖ്യാപിച്ച്‌ എല്‍ജെപിയും

ഡല്‍ഹി: കങ്കണ റണൗത്തിന് പിന്തുണയുമായി എല്‍ജെപി നേതാവ് ചിരാംഗ് പസ്വാന്‍. എല്ലാ ദേശസ്‌നേഹികളും കങ്കണയ്‌ക്കൊപ്പമാണെന്ന് ചിരാംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘എല്ലാ ദേശസ്‌നേഹികളും കങ്കണയ്‌ക്കൊപ്പമാണ്. ബോളിവുഡിലെ സത്യങ്ങള്‍ വെളിപ്പെടുത്തലും, ബീഹാറിലെ ഒരു പൗരന്റെ നീതിക്കായുള്ള പോരാട്ടവും കങ്കണയെ ആളുകള്‍ക്കിടയില്‍ ശത്രുവാക്കി മാറ്റിയിരിക്കുന്നു.’

‘അവരും ഇന്ത്യയുടെ മകളാണ്. മുംബൈയിലെയും ബീഹാറിലെയും ഉത്തരേന്ത്യയിലെയും മുഴുവന്‍ ജനങ്ങളും കങ്കണയ്‌ക്കൊപ്പം നില്‍ക്കണമെന്ന് അപേക്ഷിക്കുകയാണ് . ഇന്ത്യന്‍ ഭരണ ഘടനയാല്‍ നിയന്ത്രിക്കപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്രയും ഇന്ന് കങ്കണയ്ക്ക് സംഭവിച്ചത് എതിരഭിപ്രായം ഉയര്‍ത്തുന്ന ഏതൊരാള്‍ക്കും സംഭവിക്കാം. മുംബൈ നഗരം എല്ലാവരുടെയും സംഭാവനകളാല്‍ നിര്‍മ്മിച്ചെടുത്തതാണെന്നും ആരുടെയും തറവാട്ട് സ്വത്തല്ലെന്നും’ ചിരാംഗ് പസ്വാന്‍ ട്വിറ്ററില്‍ കുറിച്ചു.

‘എന്റെ വീട് പൊളിച്ചതുപോലെ നാളെ നിങ്ങളുടെ ഈ ധാര്‍ഷ്ട്യം തകര്‍ക്കപ്പെടും’; ഉദ്ദവ് താക്കറെയോട് കങ്കണ, കങ്കണയ്ക്ക് വൻ പിന്തുണ

മുംബയ്ക്കും മുംബയ് പൊലീസിനുമെതിരായ പരാമര്‍ശങ്ങളുടെ പേരിലും സുശാന്ത് സിംഗ് രാജ്പുത്തിന്റെെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി ശിവസേനയുമായും മഹാരാഷ്ട്ര സര്‍ക്കാരുമായും നിരന്തര വാക് പോരിലാണ് കങ്കണ റാണോട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button