COVID 19Latest NewsNewsBahrainGulf

ബഹ്‌റൈനിൽ കോവിഡ് മുക്‌തരുടെ എണ്ണം അരലക്ഷം കടന്നു

മനാമ : ബഹ്‌റൈനിൽ കോവിഡ് മുക്‌തരുടെ എണ്ണം അരലക്ഷം കടന്നു. 334പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51,574ആയി ഉയർന്നു. പു​തു​താ​യി 661 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇതിൽ 78 പേ​ർ പ്ര​വാ​സി​ക​ളാ​ണ്.

Also read : കോവിഡിന് പ്ലാസ്മ തെറാപ്പി : ഐസിഎംആറിന്റെ പുതിയ റിപ്പോര്‍ട്ട്

579 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും നാ​ലു​പേ​ർ​ക്ക്​ യാ​ത്ര​യിലൂടെയുമാണ് രോഗം ബാധിച്ചത്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു സ്വദേശി വനിതകൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 56,778ഉം, മരണസംഖ്യ 202ഉം ആയി. നിലവിൽ 5002പേരാണ് ചികിത്സയിലാണെന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button