COVID 19KeralaLatest NewsNews

ചെറിയ ശ്വാസം മുട്ടലുള്ളതിനാൽ, ദയവായി ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്നു തോമസ് ഐസക്.

തിരുവനന്തപുരം : ചെറിയ ശ്വാസം മുട്ടലുള്ളതിനാൽ, ദയവായി ഫോണ്‍ വിളികള്‍ ഒഴിവാക്കണമെന്ന് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ധനമന്ത്രി തോമസ് ഐസക്. . എടുക്കാൻ കഴിയില്ല. അത്യാവശ്യമെങ്കില്‍ മെസേജ് അയച്ചാല്‍ മതി നടപടി സ്വീകരിക്കും. അസുഖം ഏറെ ഭേദപ്പെട്ടിട്ടുണ്ട്. ഡയബറ്റിക്‌സ് അല്‍പം കൂടുതലാണ്. ആദ്യമായി ഇന്‍സുലിന്‍ വേണ്ടിവന്നുവെന്നും തോമസ് ഐസക് ഫേസ്ബുക്കിലൂടെ അറിയിച്ചു.

Also read : നാല്പത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരുമാസത്തേക്ക് സന്ദർശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ​ഗെഹ്‍ലോട്ട്

ഞായറാഴ്ചയാണ് മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയില്‍ രോഗം കണ്ടെത്തിയത്. തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ ചികിത്സയിലാണ്

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകൾ നേരാനുമായി ധാരാളം സുഹൃത്തുക്കൾ ട്വിറ്ററിലൂടെയും ഫോണിലൂടെയും ബന്ധപ്പെടുന്നുണ്ട്. അസുഖം ഏറെ ഭേദമായിട്ടുണ്ട്. രണ്ടു പ്രശ്നങ്ങൾ പൊതുവായിട്ടുണ്ട്. ഡയബറ്റിക്സ് അൽപം കൂടുതലാണ്. ആദ്യമായി ഇൻസുലിൻ വേണ്ടിവന്നു. ചെറിയ ശ്വാസം മുട്ടലുണ്ട്. അതുകൊണ്ട് ഫോൺ വിളികൾ കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ദയവായി ഫോൺ ഒഴിവാക്കുക. എടുക്കാൻ കഴിയില്ല.. അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കിൽ മെസേജ് അയച്ചാൽ മതി. തീർച്ചയായും മറുപടി ലഭിക്കും. നടപടിയും ഉറപ്പാക്കും.

https://www.facebook.com/thomasisaaq/photos/a.210357065647109/3900025523346893/?type=3&__xts__%5B0%5D=68.ARA-cOEx0ZW3Ah4uW4OoBCNErL4KPnxAW2tR13TWOLPS-tIAq-2JmxBInrzdLPVkSBC4kkcKQRMOWRkWlw0mYwJgdNbLjDx2DSf2x2H5ujGtT_bVk2T8A5smYmlPOCoEGs7ySM9RWpC8DQPVHElOHl6uJ8L3XsigKbHzHBIJmeRqmmh5Se8SoK6XJK_MpLG7gSvhovjzY0EujpdycI0zpBK6p5Jr8dkOkWAp7d-Wz6wS0y4qTvcGs5fxzSD9bT2QNVst4AUmZhEbCU–HIRugcSTp1lHe8BUGb1k99C7R25tztnYUUSl_SCWRaxuYDF42vWH1HNvObhzwSmuGyuPHGuLKA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button