മസ്ക്കറ്റ് : ഒമാനിൽ 349 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഒൻപതു പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 87,939ഉം, മരണസംഖ്യ 751 ആയി. 142 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 83,115 ആയി ഉയർന്നു. 94.5 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് . നിലവിൽ 462 പേരാണ് ചികിത്സയിലുള്ളത്. 167 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ 54 കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also read : ഈ കോവിഡ് കാലത്തു നല്ല ആരോഗ്യശീലങ്ങള്‍ പിന്തുടരാം
ബഹ്റൈനിൽ കോവിഡ് മുക്തരുടെ എണ്ണം അരലക്ഷം കടന്നു. 334പേർ കൂടി ചൊവ്വാഴ്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51,574ആയി ഉയർന്നു. പുതുതായി 661 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 78 പേർ പ്രവാസികളാണ്. 579 പേർക്ക് സമ്പർക്കത്തിലൂടെയും നാലുപേർക്ക് യാത്രയിലൂടെയുമാണ് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന രണ്ടു സ്വദേശി വനിതകൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 56,778ഉം, മരണസംഖ്യ 202ഉം ആയി. നിലവിൽ 5002പേരാണ് ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments