Latest NewsNewsIndia

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശ്വാസകോശം മാറ്റി വയ്ക്കുന്നുവെന്ന വാർത്തയിൽ പ്രതികരണവുമായി ആശുപത്രി അധികൃതര്‍.

ചെന്നൈ: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ശ്വാസകോശം മാറ്റിവെക്കുമെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആശുപത്രി അധികൃതര്‍.

എസ്  പി ബി ക്ക് രോഗവിമുക്തി കൈവന്നതിന് ശേഷമാണ് ശ്വാസകോശം മാറ്റിവെക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് തികച്ചും അവാസ്തവമാണെന്ന് എം.ജി.എം ഹെല്‍ത്ത്കെയര്‍ ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി.

എസ്.പി.ബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യവകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇത് അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button