KeralaLatest NewsIndia

എ.ടി.എമ്മില്‍ കള്ളനോട്ട്‌ നിക്ഷേപിച്ച സംഭവം, രണ്ടുപേര്‍ അറസ്‌റ്റില്‍

തളിപ്പറമ്പ് : എ.ടി.എമ്മില്‍ കള്ളനോട്ട്‌ നിക്ഷേപിച്ച സംഭവത്തില്‍ 2 പേര്‍ അറസ്‌റ്റില്‍. പഴയങ്ങാടി ആക്‌സിസ്‌ ബേങ്കിന്റെ എടിഎമ്മില്‍ ആഗസ്‌ത് 13നാണ്‌ കാസര്‍ഗോഡ്‌ സ്വദേശിയുടെ അക്കൗണ്ടില്‍ കള്ളനോട്ട്‌ നിക്ഷേപിച്ചത്‌ കണ്ടെത്തിയത്‌. കര്‍ണാടക കുടകിലെ കുശാല്‍നഗറിലുള്ള ഒളിസങ്കേതത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ആക്‌സിസ്‌ ബാങ്കിന്റെ പഴയങ്ങാടി എരിപുരം എ ടി എം കൗണ്ടറില്‍ നിന്നാണ്‌ 21,000 രൂപയുടെ കള്ളനോട്ടുകള്‍ നിക്ഷേപിച്ചത്‌.

തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡാണ്‌ സംഭവത്തിലെ പ്രതികളായ വളപട്ടണം ഹൈവേ ജംഗ്‌ഷനിലെ സുചിത്ര അപ്പാര്‍ട്ട്‌ മെന്റിലെ താമസക്കാരനായ എ.കെ.ഖമുറുദ്ദീന്‍ (42), താവം മുട്ടിലിലെ വലിയവളപ്പില്‍ അബ്‌ദുള്‍ സലാം (45) എന്നിവരെ പിടികൂടിയത്‌.എ ടി എം വഴി നിക്ഷേപം നടത്തുമ്ബോള്‍ കള്ളനോട്ടുകള്‍ ഇട്ടാല്‍ ഒരു പ്രത്യേക അറയിലാണ്‌ സംഭരിക്കപ്പെടുക.

പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ സിഐ എം.രാജേഷിന്റെ നേതൃത്വത്തില്‍ അനേ്വഷണം നടത്തി കള്ളനോട്ട്‌ നിക്ഷേപിച്ചവരുടെ സിസിടിവി ദൃശ്യം ശേഖരിച്ചിരുന്നു. തുടര്‍ന്ന്‌ തളിപ്പറമ്ബ്‌ ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്‌ രൂപീകരിച്ചിരുന്നു. കുശാല്‍നഗറിലെ ഒരു യുവതിയുടെ അക്കൗണ്ടിലേക്കാണ്‌ പണം അയച്ചതെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ പ്രതികളെ കണ്ടെത്തിയത്‌.

കോവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്തുന്നത് മരണനിരക്ക് കുറയ്ക്കുന്നതിനോ രോഗം സുഖംപ്രാപിക്കുന്നതിനോ കാരണമാകുന്നുണ്ടോ ? ഐസിഎംആര്‍ പഠനം പറയുന്നത് ഇങ്ങനെ

സംഭവത്തിനു പിന്നില്‍ മറ്റ്‌ ചിലരും ഉണ്ടെന്ന്‌ വ്യക്‌തമായതിനാല്‍ അവരെ കൂടി കണ്ടെത്താന്‍ അനേ്വഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌. ബംഗളൂരുവിലെ വന്‍ കള്ളനോട്ട്‌ സംഘത്തില്‍ പെട്ട ഒരാളാണ്‌ അറസ്‌റ്റിലായ ഖമറുദ്ദീന്‌ പണം നല്‍കിയതെന്നാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌. ഡിവൈഎസ്‌പിപിക്ക്‌ പുറമെ സി ഐ എം.രാേേജഷ്‌ എസ്‌ഐ ജയചന്ദ്രന്‍ ,എഎസ്‌ ഐ ജയ്‌മോന്‍ ജോസഫ്‌, സുരേഷ്‌ കക്കറ, ടി.കെ.ഗിരീഷ്‌ കുമാര്‍, ടി.വി.സുധീഷ്‌ എന്നിവരും അനേ്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button