Latest NewsIndiaInternational

ഇന്ത്യ-ചൈന സംഘര്‍ഷ ഭൂമിയില്‍ ആധിപത്യമുറപ്പിച്ച്‌ ഇന്ത്യ, പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് ചൈന പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു

ഇന്ത്യയാണ് പ്രകോപനം സൃഷ്ടിക്കുന്നത് എന്നും ശൈത്യം ശക്തിയേറും മുന്‍പെ സേന പിന്മാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന ആവര്‍ത്തിച്ചു.

ചൈന പ്രകോപനപരമായ നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. മോസ്കോയില്‍ ഷാങ്ഹായ് സമ്മേളനത്തിനിടെ നാളെ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയിലും വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ ഇക്കാര്യം അറിയിക്കും. ചര്‍ച്ച പ്രശ്ന പരിഹാരത്തിനുള്ള വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യ പ്രതികരിച്ചു. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സേന തലവന്മാര്‍, സുരക്ഷ കാര്യങ്ങള്ക്കായുള്ള സമിതി എന്നിവര്‍ സാഹചര്യം വിലയിരുത്തുന്നുണ്ട്.

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം ചൈനീസ് സൈനികരുള്ളത് കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായിആണ് . മോസ്കോയില്‍ വച്ച്‌ ചൈനീസ് വിദേശകാര്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ സമീപനത്തില്‍ വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ പ്രതിഷേധം അറിയിക്കും. ശൈത്യം ശക്തിയേറും മുന്‍പെ സേന പിന്മാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈന പ്രതികരിച്ചു.

45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാഹചര്യമാണ് നിലവില്‍ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍. ഗാല്വാനില്‍ ജൂണ് 15ന് 20 സൈനികരുടെ ജീവത്യാഗത്തിന് ഇടയാക്കിയ അന്തരീക്ഷത്തെക്കാള്‍ സങ്കീര്‍ണമാണ് സാഹചര്യം. പാങ്കോങ്സോ തീരത്ത് ആധിപത്യമുറപ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മുഖാമുഖമായി കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായാണ് ചൈനീസ് സൈന്യമുള്ളത്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവം, യുവതിയുടെ ആത്മഹത്യ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചു

റെയിന്‍ ലാ, റെസാംഗ്ലെ, മുഖ്പാരി, മഗര്‍ കുന്നുകള് എന്നീവിടങ്ങളില് ഇരു സേനക്കളും അടുത്തടുത്താണ്. മുഖ്പാരിയിലാണ് തിങ്കളാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടി ഉതിര്‍ത്തത്. ഇന്ത്യയാണ് പ്രകോപനം സൃഷ്ടിക്കുന്നത് എന്നും ശൈത്യം ശക്തിയേറും മുന്‍പെ സേന പിന്മാറ്റം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈന ആവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button