Latest NewsNewsInternational

ആഗോളതലത്തില്‍ ചൈനയ്‌ക്കെതിരെ നീക്കം ശക്തമാക്കി ഇന്ത്യ; ഓസ്‌ട്രേലിയയും ഫ്രാന്‍സുമായി ഉന്നതതല ചര്‍ച്ച, മറ്റു രാജ്യങ്ങളുമായി സഖ്യനീക്കം : ഇന്ത്യയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക

ന്യൂഡല്‍ഹി : ആഗോളതലത്തില്‍ ചൈനയ്ക്കെതിരെ നീക്കം ശക്തമാക്കി ഇന്ത്യ. ഇന്തോ – പസഫിക് മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബഹുമുഖത്വം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ കൂടെ നിര്‍ത്താന്‍ ഇന്ത്യ. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ ആദ്യ ഘട്ട കൂടിക്കാഴ്ച നടന്നു. ‘ ഇന്തോ – പസഫികിലെ സാമ്പത്തികവും ഭൗമശാസ്ത്രപരവുമായ സഹകരണത്തെ പറ്റിയും മേഖലകള്‍ നേരിടുന്ന വെല്ലുവിളികളെ പറ്റിയും മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച ചെയ്തു. കൊവിഡ് വ്യാപനത്തിനും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കി.

Read Also : റഫേല്‍ വിമാനങ്ങള്‍ നാളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും ; ഭയന്ന് വിറച്ച് പാക്കിസ്ഥാൻ

ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടുന്ന ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗിന്റെ ഭാഗമായി ഓസ്‌ട്രേലിയയും ജപ്പാനും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പങ്കാളിത്തമുള്ള രാജ്യങ്ങളിലും അസോസിയേഷന്‍ ഒഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് ( ആസിയാന്‍ ) അംഗങ്ങളുമായ മറ്റ് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തും ദക്ഷിണ ചൈനാക്കടലിലും ചൈന നടത്തുന്ന ആക്രമണാത്മക നടപടിയ്‌ക്കെതിരെയാണ് ഈ നീക്കം. ഇന്തോ – പസഫിക് മേഖലയിലെ പ്രദേശിക സഹകരണവും സമുദ്രസുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനായി വരും ആഴ്ചകളില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ രണ്ട് വെര്‍ച്വല്‍ മീറ്റിംഗുകള്‍ നടക്കാനിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button