Latest NewsUAENewsGulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം, ഇന്ത്യൻ പ്രവാസിക്ക് സ്വന്തം

ദുബായ് : കോവിഡ് ദുരിത കാലത്ത് ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം,  ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ  നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം സ്വന്തമാക്കി. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളറിന്റെ ( ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അർഹനായത്.

Also read : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

ഓഗസറ്റ് 29ന് ഓണ്‍ലൈന്‍ വഴിയായിരുന്നു  ടിക്കറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സ്ഥിരമായി ഓണ്‍ലൈനിലൂടെ ടിക്കറ്റെടുത്ത് വരികയായിരുന്നു. താന്‍ വളരെയേറെ സന്തോഷവാനാണെന്നും നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും ദുബായില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ലക്ഷ്‍മി പറയുന്നു. 1999ൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്‍മി.

അതേസമയം ഇന്ന് നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലും വിജയം ഇന്ത്യൻ പ്രവാസിക്കൊപ്പം. . ഷാര്‍ജയില്‍ താമസിക്കുന്ന 41കാരനായ ഷൈജു ജോര്‍ജിനു ബി.എം.ഡബ്ല്യൂവിന്റെ ആഢംബര ബൈക്ക് . 420 സീരീസിലുള്ള 0838 നമ്പര്‍ ടിക്കറ്റിലൂടെ തേടിയെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button