Latest NewsIndiaEntertainment

‘എന്റെ വീട് പൊളിച്ചതുപോലെ നാളെ നിങ്ങളുടെ ഈ ധാര്‍ഷ്ട്യം തകര്‍ക്കപ്പെടും’; ഉദ്ദവ് താക്കറെയോട് കങ്കണ, കങ്കണയ്ക്ക് വൻ പിന്തുണ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വീട് തകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് കങ്കണ ഉദ്ധവ് താക്കറെയോട് ചോദിച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതു പോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും നടി പറഞ്ഞു.

ഇത് കാലചക്രമാണ് സമയം ഒരിക്കലും ഒരുപോലെ നില്‍ക്കില്ലെന്ന് ഓര്‍ത്തിരിക്കണമെന്നും വീഡിയോയിലൂടെ കങ്കണ വ്യക്തമാക്കുന്നു.’ഉദ്ദവ് താക്കറെ, നിങ്ങളെന്താണ് കരുതിയത്? ഫിലിം മാഫിയക്കൊപ്പം ചേര്‍ന്ന് എന്റെ വീട് പൊളിച്ചു നീക്കി എന്നോട് പ്രതികാരം ചെയ്‌തെന്നോ? ‘ഇന്ന് നിങ്ങളെന്റെ വീട് പൊളിച്ചു. നാളെ നിങ്ങളുടെ ധാര്‍ഷ്ട്യം തകര്‍ക്കും’ കങ്കണ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു.

ബി.എം.സിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി അറിയിച്ചിരിക്കുന്നത്. ‘ഇത് പ്രതികാരമാണ്. അവരുടെ വ്യക്തിപരമായ അജണ്ടകളുടെ ഭാഗമാണ്. ബി.എം.സിക്കെതിരെ ഞങ്ങള്‍ നിയമ നടപടി സ്വീകരിക്കും,’ റിസ്‌വാന്‍ സിദ്ദിഖി പറഞ്ഞു.കശ്മീരി പണ്ഡിറ്റുകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയാമെന്നും കശ്മീരി പണ്ഡിറ്റുകളെ കുറിച്ചും അയോദ്ധ്യയെ കുറിച്ചും താന്‍ ഉടന്‍ ഒരു ചിത്രം ചെയ്യുമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

മുംബൈ കോര്‍പ്പറേഷന്‍ തകര്‍ത്ത തന്റെ വീടിന്റെ വീഡിയോ ദൃശ്യങ്ങളും താരം പങ്കുവെച്ചു. നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിനോടു ചേര്‍ന്ന ഓഫിസ് മുറി ബൃഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഇന്ന് ഉച്ചയോടെയാണ് പൊളിച്ചുനീക്കിയത്. ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിച്ചത്.

സ്വര്‍ണക്കടത്ത്-മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പരസ്പര ബന്ധം : സ്വര്‍ണക്കടത്തിന് മയക്കുമരുന്ന് സംഘാംഗങ്ങള്‍ സഹായിച്ചു : കേസ് തെളിയിക്കാന്‍ കൈക്കോര്‍ത്ത് എന്‍ഐഎ-എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം

അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.നിയമ വിരുദ്ധമായ കെട്ടിടമാണെന്ന് ആരോപിച്ചാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീടിനോട് ചേര്‍ന്ന കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചത്. എന്നാല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ മുംബൈ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്തു.


 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button