Latest NewsNews

ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; നീക്കങ്ങൾ ആരംഭിച്ച് എന്‍.ഐ.എ

ന്യൂഡല്‍ഹി: 2000ല്‍ യു.കെ ഭരണകൂടം അറസ്റ്റ്‌ചെയ്ത് ഇന്ത്യയ്ക്ക് കൈമാറിയ രണ്ട് ഖാലിസ്താന്‍ ഭീകരരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍.ഐ.എ തീരുമാനിച്ചു. ഖാലിസ്താന്‍ ഭീകരരായ ഗുര്‍പാത്‌വന്ത് സിംഗ് പന്നൂനിന്റേയും ഹര്‍ദീപ് സിംഗ് നിജ്ജറിന്റേയും പഞ്ചാബിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. ഭീകരവിരുദ്ധ നിയമപ്രകാരം 1967ലെ സെഷന്‍സ് 51ഏ പ്രകാരമാണ് നടപടി.

ജൂലൈ മാസം ഭീകരരായി മുദ്രകുത്തപ്പെട്ട ഒന്‍പതുപേരില്‍പ്പെട്ടവരാണ് ഇരുവരും.. ഇന്ത്യാവിരുദ്ധ പ്രചാരണം പാകിസ്താന് വേണ്ടിനടത്തുന്ന ഭീകരര്‍ അതീവ അപകടകാരികളാണെന്നും അന്താരാഷ്ട്ര ഭീകരബന്ധമുള്ളവരാണെന്നും കണ്ടെത്തിയിരുന്നു. പഞ്ചാബ് പോലീസിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും ഇവര്‍ പുറത്തുവിട്ടിരുന്നു.

പാകിസ്താനിലെത്തി ഭീകരാക്രമണ പരിശീലനം നേടിയ ശേഷം ജര്‍മ്മനി വഴി ഇംഗ്ലണ്ടിലെത്തിയ ഉടനെയാണ് ഇവരെ പിടികൂടിയത്. കുപ്രസിദ്ധമായ ബബ്ബര്‍ ഖല്‍സായുടെ പ്രവര്‍ത്തകരായ ഇവര്‍ 30 മാസം യു.കെയില്‍ ജയിലിലായിരുന്നു. 2007ല്‍ ലുധിയാനയില്‍ സ്‌ഫോടനം നടത്തിയ നിജ്ജര്‍ ഇവരുടെ സംഘത്തിൽ പെട്ട വ്യക്തിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button