KeralaLatest NewsIndia

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് കുഞ്ഞാലിക്കുട്ടി ; മുസ്‌ലിംലീഗിന്റെ പദ്ധതിയെ കുറിച്ച് ഡോ. കെ എസ് രാധാകൃഷ്ണൻ

കേരള കോൺഗ്രസ്, പിളർപ്പിലൂടെ കൂടുതൽ ദുർബ്ബലമാകും. ഈ സാഹചര്യത്തിൽ ലീഗിന്റെ കരുത്ത് കോൺഗ്രസ്സിനും അംഗീകരിക്കേണ്ടി വരും.

കൊച്ചി: ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ചു കേരള രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തിരികെ എത്തുന്നതിൽ പ്രതികരണവുമായി ഡോ കെ എസ് രാധാകൃഷ്ണൻ. ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ചു സംസ്ഥാനത്തേക്കു വരുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണെന്നാണ് സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റ് ഇങ്ങനെ,
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മുസ്ലീംലീഗും കുഞ്ഞാലിക്കുട്ടിയും. അതിന്റെ ഭാഗമായിട്ടാണ് അഖിലേന്ത്യാതലത്തിലേക്ക് നീങ്ങിയ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ച് വരുന്നത്.

മുസ്ലീംലീഗിന്റെ കണക്ക് കൂട്ടൽ തെറ്റാണെന്നും പറയാനാകില്ല. തീവ്രവാദ വിരുദ്ധ നിലപാട് മുസ്ലീംലീഗ് ഉപേക്ഷിച്ച് കഴിഞ്ഞു. ജമാ-അത്തെ ഇസ്ലാമിയും എസ് ഡി പി ഐ ഉൾപ്പെടെയുള്ള മുസ്ലീം മത തീവ്രവാദികളുമായി രാഷ്ട്രീയ സഖ്യം അവർ ഉറപ്പിച്ചു കഴിഞ്ഞു. മുസ്ലീം വോട്ടുകൾ ഒരുമിച്ചു സമാഹരിക്കാൻ കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായി മുസ്ലീംലീഗിന് മാറാൻ കഴിയും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ശൈഥില്യത്തിന്റെ ആഴവും പരപ്പും ലീഗിനറിയാം. കേരള കോൺഗ്രസ്, പിളർപ്പിലൂടെ കൂടുതൽ ദുർബ്ബലമാകും. ഈ സാഹചര്യത്തിൽ ലീഗിന്റെ കരുത്ത് കോൺഗ്രസ്സിനും അംഗീകരിക്കേണ്ടി വരും. ഉമ്മൻചാണ്ടിയുടെ അനാരോഗ്യവും ഒരു പ്രശ്‌നം തന്നെ. ഈ സാഹചര്യത്തിൽ ഒരു ഹിന്ദു മുഖ്യമന്ത്രി അസ്വീകാര്യനാണെന്ന് യുഡിഎഫിലെ എല്ലാ സെക്യുലറിസ്റ്റുകളും ഒരുമിച്ചു പറയും. ഈ തന്ത്രത്തിലൂടെ രമേശ് ചെന്നിത്തലയെ തടയാമെന്നും ലീഗ് കരുതുന്നു.

സ്വർണ്ണക്കള്ളക്കടത്തിന്റെ സംഘശക്തിയും, സാമ്പത്തിക ശക്തിയും മുസ്ലീംലീഗിന്റെ ശക്തി കേന്ദ്രങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ലീഗിന്റെ പലനേതാക്കൾക്കും ഈ ശക്തികളുമായി ബന്ധവും ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയിൽ കുറയാത്ത രാഷ്ട്രീയ അധികാരം കേരളത്തിലെങ്കിലും നേടേണ്ടത് മുസ്ലീംലീഗിനെ സ്‌നേഹിക്കുന്നവരുടെ ആവശ്യമാണ്. മുസ്ലീങ്ങളായ വ്യവസായ പ്രമുഖരുടെ സാമ്പത്തിക സഹായം അവർക്ക് ഗുണകരമാകും എന്ന കാര്യത്തിലും സംശയമില്ല.

മുസ്ലീംലീഗ് സെക്യുലർ ആണ് എന്നാണ് അവർ അവകാശപ്പെടുന്നത്. ഈ അവകാശവാദം തെറ്റെന്നോ, ശരിയെന്നോ പറയുന്നില്ല. പക്ഷെ, താഴെപറയുന്നവയിൽ ഏത് ചിന്താധാരയെയാണ് അവർ പിന്തുണയ്ക്കുന്നത് എന്നു പറയുക തന്നെ വേണം.

(1) ഇസ്ലാം മതം മാത്രമാണ് സത്യമതം. ഖുർആൻ മാത്രമാണ് സത്യവേദം. അറബി മാത്രമാണ് വേദ ഭാഷ. മുഹമ്മദ് മാത്രമാണ് അന്ത്യപ്രവാചകൻ. ഇനി പ്രവാചകർ വരില്ല. കാരണം അവസാന ദൈവവാക്യവും മുഹമ്മദിലൂടെ വെളിവാക്കപ്പെട്ട് കഴിഞ്ഞു. അല്ലാഹു മാത്രമാണ് ഒരേ ഒരു ദൈവം. ഈ കാര്യങ്ങൾ വിശ്വസിക്കാതെ ജീവിക്കുന്നവർ കാഫിറുകളാണ്. അവരെ കാണുന്നിടത്ത് വെച്ച് കൊല്ലാവുന്നതാണ്. ഇസ്ലാം മതം സ്വീകരിക്കാത്തവരുമായുള്ള ലൈംഗിക ബന്ധം വ്യഭിചാരമാണ്. അതുകൊണ്ട് ലൗജിഹാദാകാവുന്നതാണ്.

(2) സർവ്വമത സത്യവാദമാണ് ഖുർആൻ സന്ദേശത്തിന്റെ കാതൽ. ഓരോരുത്തർക്കും അവരവരുടെ മത-ദൈവ വിശ്വാസങ്ങളാകാം. ഒരുത്തനേയും സത്യവേദത്തിലെത്തിക്കാൻ ആരെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. എല്ലാ വേദങ്ങളും സത്യം തന്നെ. അതുകൊണ്ട് ജിഹാദ് സ്വർഗ്ഗാരോഹണ മാർഗ്ഗമല്ല.

ഇതിൽ ഏത് വിശ്വാസത്തിന്റെ കൂടെയാണ് മുസ്ലീംലീഗും ഭാവി മുഖ്യമന്ത്രി സ്ഥാനാർത്ഥിയും എന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

ഡോ. കെ. എസ്. രാധാകൃഷ്ണൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button