Latest NewsNews

പി.സി.ആർ പരിശോധനയിൽനിന്ന്​ ആറ്​ വയസ്സിന്​ താഴെയുള്ള കുട്ടികളെ ഒഴിവാക്കി കുവൈത്ത്

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന യാത്രക്കാരിൽ ആറ്​ വയസ്സിൽ താഴെയുള്ള കുട്ടികളെ പി.സി.ആർ പരിശോധനയിൽനിന്ന്​ ഒഴിവാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ്​ നടപടി.

അന്താരാഷ്​ട്ര വിമാനത്താവളം വഴി വരുന്ന യാത്രക്കാർ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തമാണെന്ന്​ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്നത് ​ കുവൈത്തിലേക്ക്​ വരുന്നതിനുള്ള നിബന്ധനകളിൽ ഒന്നായിരുന്നു. ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വരാനും കഴിയില്ല.

 

 

shortlink

Related Articles

Post Your Comments


Back to top button