CinemaMollywoodLatest NewsNews

വമ്പൻ താരനിരയുമായി മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു

15 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകരായ പ്രമോദ് പപ്പന്‍ ടീം.

മമ്മൂട്ടി – നയന്‍താര കൂട്ട്‌കെട്ടില്‍ 2005 ല്‍ ഒരുങ്ങിയ ചിത്രമായിരുന്നു തസ്‌കരവീരന്‍. പ്രമോദ് പപ്പന്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ അറക്കളം ഭായി എന്ന കള്ളനായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്.

ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്നാണ് ഇരട്ട സംവിധായകരില്‍ ഒരാളായ പ്രമോദ് പറഞ്ഞത്.

നേരത്തെ മമ്മൂട്ടിയെ നായകനാക്കി വജ്രം എന്ന സിനിമയും പ്രമോദ് പപ്പന്‍ ടീം ഒരുക്കിയിരുന്നു. എബ്രഹാം & ലിങ്കണ്‍, ബ്ലാക്ക് സ്റ്റാല്ലിയണ്‍, ബാങ്കോക്ക് സമ്മര്‍, മുസാഫിര്‍ തുടങ്ങിയ ചിത്രങ്ങളാണ് ഈ കൂട്ട്‌കെട്ടില്‍ ഒരുങ്ങിയ മറ്റുചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button