Latest NewsNewsIndiaBollywoodEntertainment

കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങി

മുംബൈ: ബോളിവുഡ് നടി കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങി. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തതിന് പിന്നാലെയാണ് കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങിയിരിക്കുന്നത്. പാലി ഹില്ലിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷം മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് ഗേറ്റില്‍ അനുമതി വാങ്ങതെയുള്ള നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ പൊളിച്ച് കളയുമെന്ന് ചൂണ്ടികാണിച്ച് നോട്ടീസ് പതിച്ചിരുന്നു. അതേസമയം, പൊളിക്കലിന് സ്റ്റേ ആവശ്യപ്പെട്ട് കങ്കണ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി 12.30 ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button