Latest NewsNewsIndiaBollywoodEntertainment

കങ്കണയുടെ അനധികൃത കെട്ടിട നിര്‍മ്മാണം മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങി, നടിയുടെ അഭിഭാഷകന്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ബാന്ദ്ര ബംഗ്ലാവ് ശിവസേന നിയന്ത്രണത്തിലുള്ള ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) പൊളിച്ച് തുടങ്ങി. ശിവസേനയുമായുള്ള പോരാട്ടം മൂലമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുന്നതെന്ന് 33 കാരിയായ താരം പറഞ്ഞു.

രാവിലെ 11 ന് തൊട്ടുപിന്നാലെയാണ് പൊളിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിഎംസി തന്റെ ബംഗ്ലാവിന് പുറത്ത് രണ്ടാമത്തെ നോട്ടീസ് ഒട്ടിച്ചിരുന്നു. അനധികൃതമായി കെട്ടിടം നിര്‍മ്മിച്ച നടപടിയെക്കുറിച്ച് അറിയിച്ചിരുന്നു. 24 മണിക്കൂര്‍ സാവകാശം നല്‍കിയിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തതിന് പിന്നാലെയാണ് കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ച് തുടങ്ങിയിരിക്കുന്നത്.

ബുള്‍ഡോസറും എക്സ്‌കവേറ്ററുകളും കൊണ്ടാണ് ബിഎംസി സംഘം ബാന്ദ്രയിലെ പാലി ഹില്ലിലെ ബംഗ്ലാവിലെത്തിയത്. പാലി ഹില്ലിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ശേഷം മുംബൈ കോര്‍പ്പറേഷന്‍ ഓഫീസ് ഗേറ്റില്‍ അനുമതി വാങ്ങതെയുള്ള നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ പൊളിച്ച് കളയുമെന്ന് ചൂണ്ടികാണിച്ച് നോട്ടീസ് പതിച്ചിരുന്നു.

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) സ്വത്ത് പൊളിച്ചുമാറ്റിയതിനെതിരെ കങ്കണയുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഇന്ന് ഉച്ചയ്ക്ക് 12.30 ന് വാദം കേള്‍ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button