COVID 19Latest NewsNews

പരീക്ഷണം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല; ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ്-19 വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണം തുടരുമെന്ന് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്തെ 17 സെന്ററുകളില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ പരീക്ഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സെറം വ്യക്തമാക്കി. വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനാല്‍ യു.കെയിലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം.

വാക്‌സിന്‍ കുത്തിവെയ്ക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണെന്നും വാക്‌സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. യു.കെയില്‍ വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് ഓക്‌സ്ഫഡ്- അസ്ട്രാസെനെക വാക്സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button