KeralaLatest NewsNews

പന്തീരാങ്കാവ് യുഎപിഎ കേസ് : അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. കേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരും സമർപ്പിച്ച ഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ഉപാധികൾ.

Also read : നീറ്റ് 13ന് തന്നെ; പരീക്ഷ മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി

എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസമായി ജയിലിൽ കഴിയുകയാണെന്നും ഇവർ കോടതിയിൽ അറിയിച്ചു. ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് അ​ല​ന്‍, താ​ഹ എ​ന്നി​വ​രെ മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​യ്ഡി​നി​ടെ മാ​വോ​യി​സ്റ്റ് ല​ഘു​ലേ​ഖ​ക​ള്‍ ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button