KeralaLatest NewsNews

അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതിൽ, പ്രതികരണവുമായി എം.​എ. ബേ​ബി

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. ലഭിച്ചതിൽ പ്രതികരണവുമായി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ഇരുവർക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇ​രു​വ​രും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഇ​ല്ല. മാ​വോ​യി​സ്റ്റ് ബ​ന്ധം എ​ന്ന ആ​രോ​പ​ണ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ഉ​യ​ർ​ന്ന​തെന്നും, രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ യു​എ​പി​എ ചു​മ​ത്തി ജ​യി​ലി​ലാ​ക്കു​ന്ന​തി​ന് സി​പി​എം എ​തി​രാ​ണെ​ന്നും എം.​എ. ബേ​ബി പറഞ്ഞു.

Also read : സലാഹുദീനെ അക്രമികള്‍ വളഞ്ഞിട്ട് ആക്രമിച്ചത് തല ലക്ഷ്യമാക്കി : തലയിലെ വെട്ട് മരണത്തിലേയ്ക്ക് … അപകട നാടകത്തിനും കൊലപാതകത്തിനും വളവ് തെരഞ്ഞെടുത്തത് വിജനമായതും സിസിടിവി കണ്ണുകള്‍ എത്താത്ത സ്ഥലമായതിനാല്‍

കേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരും സമർപ്പിച്ച ഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ഉപാധികൾ.

എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസമായി ജയിലിൽ കഴിയുകയാണെന്നും ഇവർ കോടതിയിൽ അറിയിച്ചു. ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം

shortlink

Related Articles

Post Your Comments

Related Articles


Back to top button