KeralaLatest NewsNews

കേരളത്തിലെ ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന വാർത്ത ; സത്യാവസ്ഥയെന്തെന്ന് വ്യക്തമാക്കി റെയിൽവേ

തിരുവനന്തപുരം : കേരളത്തിലെ ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന പ്രചാരണത്തിനെതിരെ പ്രതികരണവുമായി റയിൽവേ രംഗത്തെത്തി.

തീവണ്ടികളും സ്റ്റോപ്പും നിർത്തലാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ് . ചെയ്തതെന്നാണ് റയിൽവേയുടെ വിശദീകരണം.

നിലവിലുള്ള സമയപ്പട്ടികയ്ക്ക് പോരായ്മകള്‍ ഏറെയുണ്ട്. അസമയങ്ങളില്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നവിധത്തില്‍ തീവണ്ടികള്‍ പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതും നിര്‍ത്തും . പുനഃക്രമീകരണത്തിലൂടെ യാത്രക്കാര്‍ക്ക് തീവണ്ടികള്‍ കൂടുതല്‍ സൗകര്യപ്രദമാക്കും.

തീവണ്ടികളും സ്റ്റോപ്പും നിര്‍ത്തലാക്കുന്നതു സംബന്ധിച്ച്‌ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button