Latest NewsNewsIndia

അണ്‍ലോക്ക് 4.0 ; രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം, സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടുമെന്ന് ഓഗസ്റ്റ് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അണ്‍ലോക്ക് നാലാം ഘട്ടിത്തില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സെപ്തംബര്‍ 21 മുതല്‍ രാജ്യത്തെ ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ളാസുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം എന്നാണു ഇപ്പോള്‍ കേന്ദ്രം പറഞ്ഞിരിക്കുന്നത്. കേന്ദ്ര ആരോഗ്യ/ കുടുംബക്ഷേമ വകുപ്പാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുമായി കൃത്യമായി സഹകരിക്കേണ്ടതാണ്.

സ്‌കൂളില്‍ പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ അനുമതി നേടേണ്ടതുണ്ട്

സ്‌കൂളുകളിലെ അദ്ധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ സമയവും പാലിക്കേണ്ടതാണ്.

കോവിഡ് വിഷയങ്ങളിലെ സംശയങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് അധ്യാപകര്‍ സ്‌കൂളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കണം. അതേസമയം, വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണം.

സ്‌കൂളുകളില്‍ എത്തുന്നവര്‍ കുറഞ്ഞത് ആറടിയെങ്കിലും പരസ്പരം അകലം പാലിക്കണം മാസ്‌കും ഉപയോഗിക്കണം

40 മുതല്‍ 60 സെക്കന്‍ഡുകള്‍ വരെ കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.

കഴിയുമ്പോഴെല്ലാം, 20 സെക്കന്‍ഡ് നേരത്തേക്കെങ്കിലും സാനിടൈസര്‍ ഉപയോഗിച്ച് കൈകള്‍ കഴുകുക

തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ, കൈമുട്ട് മടക്കി കൊണ്ടോ വായ മറയ്ക്കണം.

വായ മറയ്ക്കുന്നതിനായി ടിഷ്യു ആണ് ഉപയോഗിക്കുന്നതെങ്കില്‍ അത് കൃത്യമായി ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കണം.

എല്ലാവരും പരസ്പരം ആരോഗ്യ കാര്യങ്ങളില്‍ കൃത്യമായ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കണം.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരു കാരണവശാലും സ്‌കൂളില്‍ വരരുത്.

സ്വയമോ മറ്റുള്ളവര്‍ക്കോ അസുഖങ്ങള്‍ ഉള്ളതായി കണ്ടാല്‍ ഒട്ടും താമസിയാതെ അക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ്.

തുപ്പുന്നത് പൂര്‍ണമായും വിലക്കുക.

ആരോഗ്യ സേതു ആപ്പിന്റെ ഇന്‍സ്റ്റലേഷനും ഉപയോഗവും കഴിയുംവിധം നടപ്പാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button