Latest NewsCricketNewsIndiaSports

വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിന്മാറി യുവരാജ് സിംഗ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു

ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിങ് തിരിച്ചെത്തുന്നു .പഞ്ചാബിന് വേണ്ടി കളിക്കാനാണ് താരം വീണ്ടുമെത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഇതിന്റെ ഭാഗമായി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനൊപ്പം രണ്ട് പരിശീലന ക്യാമ്പുകളിലാണ് യുവരാജ് പങ്കെടുത്തത്.അസോസിയേഷനിലെ നിരവധി ക്രിക്കറ്റ് താരങ്ങളെയും യുവരാജ് പരിശീലിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഓസ്‌ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ കളിക്കാൻ യുവരാജ് ശ്രമം നടത്തിയിരുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.എന്നാൽ ഇപ്പോൾ പഞ്ചാബിനായി കളിക്കുകയാണെങ്കിൽ വിദേശ ലീഗുകളിൽ കളിക്കില്ലെന്ന് യുവരാജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button