Latest NewsNews

അനാവശ്യ സംഘര്‍ഷങ്ങള്‍ അനുവദിക്കാനാകില്ല; പലസ്തീന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ സഹകരണനീക്കങ്ങള്‍ക്ക് എതിരായ പലസ്തീൻ നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്ക. ഒരു കാരണവശാലും ഇസ്രയേലിന്റെ സഹകരണനീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന നടപടികൾ പലസ്തീന്റെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജാറെഡ് കൂഷ്‌നര്‍ മുന്നറിയിപ്പ് നൽകി.

അമേരിക്ക രണ്ടു രാജ്യങ്ങളുടെ പ്രശ്‌നങ്ങളും പരഹിരിക്കാനാണ് ശ്രമിക്കുന്നത്. അതിലനിടയില്‍ അനാവശ്യ സംഘര്‍ങ്ങള്‍ അനുവദിച്ചുതരാനാകില്ലെന്ന് വൈറ്റ് ഹൗസ് ഉപദേഷ്ടാവ് അറിയിച്ചു. ഇസ്രയേൽ പൗരന്മാർ താമസിക്കുന്ന പ്രദേശങ്ങളിലെ സമാധാന ജീവിതം തകർക്കുന്നത് അനുവദിക്കാനാകില്ലെന്നും കൂഷ്‌നര്‍ വ്യക്തമാക്കി.

1967ല്‍ ആറു ദിവസം നീണ്ട യുദ്ധത്തിലൂടെയാണ് വെസ്റ്റ് ബാങ്ക് ഇസ്രയേല്‍ പിടിച്ചെടുത്തത്. അന്നുമുതല്‍ പലസ്തീന്‍ നിരന്തരം സംഘര്‍ഷത്തിലാണ്. മധ്യേഷ്യയിലെ അമേരിക്കയുടെ എല്ലാ സഹകരണശ്രമങ്ങളില്‍ നിന്നും പലസ്തീന്‍ ഇസ്രയേല്‍ പ്രശ്‌നം പറഞ്ഞ് തന്ത്രപൂര്‍വ്വം മാറിനില്‍ക്കുന്നത് കൂഷ്‌നര്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍-യു.എ.ഇ സഹകരണ കരാര്‍ അടുത്തയാഴ്ച ഒപ്പിടുന്നതിന് മുന്നോടിയായുള്ള വിശകലന യോഗത്തിലാണ് കൂഷ്‌നര്‍ പലസ്തീന്‍ നടത്തുന്ന സമാധാന വിരുദ്ധ ശ്രമങ്ങളെ എടുത്തുപറഞ്ഞത്. പലസ്തീനിനൊപ്പം ഇസ്ലാമിക മതമൗലികവാദം ശക്തമാക്കിയ തുര്‍ക്കിയും ചേര്‍ന്ന് പ്രസ്താവന ഇറക്കിയിരുന്നു. ഇരുവരുടേയും നീക്കങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് പാകിസ്താനും രംഗത്തെത്തിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button