Latest NewsNews

രഹസ്യങ്ങള്‍ ചോര്‍ത്തുന്നു; 1000 ചൈ​നീ​സ് പൗ​ര​ൻ​മാ​രു​ടെ വീ​സ​ക​ൾ റ​ദ്ദു ചെയ്ത് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​ 1000 ചൈ​നീ​സ് പൗ​ര​ൻ​മാ​രു​ടെ വീ​സ​ക​ൾ അ​മേ​രി​ക്ക റ​ദ്ദു ചെ​യ്തു. ചൈനീസ് വിദ്യാര്‍ത്ഥികളും ഗവേഷകന്മാരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.മേ​യ് 29-ന് ​പു​റ​ത്തു​വ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണു ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​ക്താ​വ് അ​റി​യി​ച്ചു.

ചൈനീസ് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിരവധി പേരെ ഹൈറിസ്‌ക് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇതില്‍ ഗവേഷകരും വിവരസാങ്കേതിക രംഗത്തുള്ളവരുമാണ് കൂടുതല്‍. എന്നാല്‍ അമേരിക്കയില്‍ പഠനത്തിനായി വിസ നല്‍കിയിരിക്കുന്നവരില്‍ ഇവരുടെ ശതമാനം വളരെ കുറവാണെന്നും അതിനാലാണ് എണ്ണം 1000ലേക്ക് ചുരുങ്ങിയതെന്നും അമേരിക്ക പറഞ്ഞു. പ്രശസ്തമായ സര്‍വ്വകലാശാലകളിലെ പ്രൊഫസര്‍മാര്‍ അടക്കം അമേരിക്കയില്‍ നിന്നും കാലാകാലങ്ങളായി രഹസ്യങ്ങള്‍ ചൈനയ്ക്ക് കൈമാറിയിരുന്നു.

ഹോ​ങ്കോം​ഗി​ൽ ചൈ​ന ന​ട​ത്തി​യ അ​ടി​ച്ച​മ​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് മേ​യ് 29-ന് ​പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സെപ്തംബര്‍ 8 നാണ് വീ​സ​ക​ൾ റ​ദ്ദു ചെയ്യാനുള്ള തീരുമാമെടുത്തത്.

shortlink

Post Your Comments


Back to top button