KeralaLatest NewsIndia

ന്യൂനപക്ഷ ക്ഷേമത്തില്‍ പക്ഷാഭേദമെന്ന് ക്രൈസ്തവ സഭ, പ്രക്ഷോഭത്തിന്‌ ഒരുങ്ങുന്നു

കൊച്ചി: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ നടത്തിപ്പില്‍ അസംതൃപ്തരായ ക്രൈസ്തവ സംഘടനകള്‍ സംയുക്ത പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. വിവേചനവും നീതിനിഷേധവും നിലനില്‍ക്കുകയാണെന്നാണ് പരാതി. ലെയ്റ്റി കൗണ്‍സിലിന്റെ മുഖപത്രമായ ലെയ്റ്റി വോയ്സ് സെപ്തംബര്‍ ലക്കത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് മുസ്ളീം വിഭാഗം കൈയടക്കുന്നെന്നാണ് ആക്ഷേപം.

നടത്തിപ്പ് സമിതികളില്‍ നിന്നുപോലും ക്രൈസ്തവരെ പുറന്തള്ളി.ആകെ ഫണ്ടിന്റെ 80 ശതമാനം മുസ്ലീങ്ങള്‍ക്കെന്നതാണ് നിലവിലെ രീതി. 22, 23 തീയതികളില്‍ രാജ്യത്തെ എല്ലാ ജില്ലകളില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തയ്ക്കും. ക്രൈസ്തവ സഭകളിലും സ്ഥാപനങ്ങളിലും തീവ്രപ്രസ്ഥാനങ്ങള്‍ നുഴഞ്ഞുകയറി അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും സഭാശുശ്രൂഷകളിലും സേവനമേഖലകളിലും നിരന്തരം വെല്ലുവിളി ഉയര്‍ത്തുന്നതും സംഘടിതമായി നേരിടുന്നതിനുള്ള പരിപാടികളും സമ്മേളനത്തില്‍ തയ്യാറാക്കുമെന്ന് ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

‘ശിവസേന സോണിയ സേനയായി , ഉദ്ധവ് നാടുവാഴിയും’ -നടി കങ്കണ റണാവത്ത്‌

സച്ചാര്‍ കമ്മിറ്റി പോലെ ഇന്ത്യയിലെ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സമിതിയെ നിയോഗിക്കണമെന്ന ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ലെന്നും ലെയ്റ്റി വോയിസ് പറയുന്നു.വിവേചനങ്ങള്‍ക്കെതിരെ വിവിധ ക്രൈസ്തവസഭ വിഭാഗങ്ങള്‍ ഭാരത കത്തോലിക്ക മെത്രാന്‍ സമിതി ലെയ്റ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 26 ന് ദേശീയ സമ്മേളനം ചേരും. ഇതിന് മുന്നോടിയായി രാജ്യത്തുടനീളം ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button