Latest NewsNews

രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കെ​തി​രാ​യി നി​ല​വി​ലുള്ളത് 4,500 ക്രി​മി​ന​ൽ കേ​സു​ക​ൾ; സ്ഥിതി ഞെ​ട്ടി​ക്കു​ന്ന​തെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സംശുദ്ധ രാഷ്ട്രീയത്തെയും ക്രിമിനലുകളില്‍ നിന്ന് രാഷ്ട്രീയത്തെ മുക്തമാക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച്‌ വാചാലരാകാത്ത ഒരു രാഷ്ട്രീയകക്ഷിയും നേതാവുമില്ല രാജ്യത്ത്. അതേസമയം ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന നേതാക്കളുടെയും ജനപ്രതിനിധികളുടെയും എണ്ണം അടിക്കടി വര്‍ധിച്ചു കൊണ്ടിരിക്കയാണ്. ക്രിമിനല്‍ കേസ് പ്രതികള്‍ നിയമനിര്‍മാണ സഭകളില്‍ എത്താനിടവരുന്നത് നാടിനും ജനാധിപത്യത്തിനും കളങ്കമാണെന്നിരിക്കെ രാ​ജ്യ​ത്താ​കെ മു​ൻ സാ​മാ​ജി​ക​ർ​ക്കും നി​ല​വി​ലു​ള്ള​വ​ർ​ക്കും എ​തി​രെ 4,500 ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് സു​പ്രീം കോ​ട​തി. ഹൈ​ക്കോ​ട​തി​ക​ളി​ൽ​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഈ ​ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് പ​ര​മോ​ന്ന​ത കോ​ട​തി പ​റ​ഞ്ഞു.

ശി​ക്ഷി​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യ​ നൽകിയ ഹ​ർ​ജി പരിഗണിച്ചാണ് കോ​ട​തി മു​ൻ എം​പി​മാ​ർ, എം‌​എ​ൽ‌​എ​മാ​ർ​ക്കും നി​ല​വി​ലെ അം​ഗ​ങ്ങ​ൾ​ക്കും എ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ രാ​ജ്യ​ത്തെ 24 ഹൈ​ക്കോ​ട​തി​ക​ളി​ൽ നിന്ന് തേ​ടി​യത്.

നി​യ​മ​സ​ഭാ സാ​മാ​ജി​ക​രു​ടെ സ്വാ​ധീ​നം മൂ​ലം നി​ര​വ​ധി കേ​സു​ക​ൾ പ്രാ​രം​ഭ ഘ​ട്ട​ത്തി​ലാ​ണെ​ന്നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ൾ സം​ബ​ന്ധി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മു​ൻ എംഎൽഎ, എംപിമാർക്കും നി​ല​വി​ലെ അം​ഗ​ങ്ങ​ൾ​ക്കും എ​തി​രാ​യ 4,442 കേ​സു​ക​ളി​ൽ 174 കേ​സു​ക​ൾ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ്. 352 കേ​സു​ക​ളി​ലെ വി​ചാ​ര​ണ, ഹൈ​ക്കോ​ട​തി​യോ സു​പ്രീം കോ​ട​തി​യോ സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്- ജ​സ്റ്റീ​സു​മാ​രാ​യ എ​ൻ.​വി ര​മ​ണ, സൂ​ര്യ​കാ​ന്ത്, ഋ​ഷി​കേ​ശ് റോ​യ് എ​ന്നിവരടങ്ങുന്ന മൂ​ന്നം​ഗ ബെ​ഞ്ച് പ​റ​ഞ്ഞു.

shortlink

Post Your Comments


Back to top button