MollywoodLatest NewsCinemaNewsEntertainment

ഞാനഭിനയിച്ച ‘ആട്’ കണ്ടിട്ട് മണി ആശാന് ദേഷ്യമാകുമെന്ന് കരുതി പല പരിപാടികളിൽ നിന്നും മാറി നിന്നിട്ടുണ്ട്; വൈറലായി ഇന്ദ്രൻസ്-എം. എം മണി അഭിമുഖം

‘ആട്’ എന്ന സിനിമയിലെ മണിയോട് സാമ്യമുള്ള കഥാപാത്രം ചർച്ചയായി മാറുന്നു

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു അപൂർവ്വ അഭിമുഖം ശ്രദ്ധ നേടുകയാണ്. മന്ത്രി എം .എം മണിയും നടൻ ഇന്ദ്രൻസും ഒന്നിച്ചെത്തുന്ന അഭിമുഖത്തിൽ ‘ആട്’ എന്ന സിനിമയിലെ മണിയോട് സാമ്യമുള്ള കഥാപാത്രം ചർച്ചയായി മാറുന്നുണ്ട്.

ആരാധകർ ആഘോഷമാക്കിയ ചിത്രം ആട് പുറത്തിറങ്ങിയ ശേഷം തനിക്കൊരു ഭയമൊക്കെ ഉണ്ടായിരുന്നു. മണിയാശാന് ദേഷ്യം തോന്നുമോ, എന്നൊക്കെ കരുതി. അങ്ങനെ താൻ പല പരിപാടികളിൽ നിന്നും ഒഴിഞ്ഞു മാറിയിട്ടുണ്ടെന്ന് ഇന്ദ്രൻസ് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ച് ‘ഏയ് എനിക്ക് അങ്ങനെയാന്നും തോന്നുകേല.. എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാ..’ എന്നാണ് മന്ത്രി എം.എം മണി മറുപടി നൽകുന്നത്.

 

പക്ഷെ തനിക്കും അഭിനയമോഹം ഉണ്ടായിരുന്നെന്നും ചില സീനുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ പാർട്ടി വിലക്കിയതോടെ കലാജീവിതം അവസാനിച്ചെന്നും ചിരിയോടെ മന്ത്രി പറയുന്നതും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button