Latest NewsNews

15 വർഷത്തോളമായി ആൺതുണയില്ലാതുള്ള ജീവിതം!… എന്നിട്ടും അവളിട്ടു ഏഴ് മുട്ടകൾ

യു.എസ്.: മിസോറിലെ സെയിന്റ് ലൂയിസ് മൃഗശാലയിലെ ജീവനക്കാർ ഒരു അത്ഭുത കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ്. വേറൊന്നുമല്ല മൃഗശാലയിലെ അന്തേവാസിയായ ഒരു മലമ്പാമ്പ് ഏഴ് മുട്ടകൾ ഇട്ടിരിക്കുന്നു. ഇതിലെന്ത് അത്ഭുതം അല്ലെ?.

എന്നാൽ 15 വർഷത്തിലേറെയായി ഒരു ആൺ പാമ്പിന്റെ സഹവാസമില്ലാതെ കഴിയുന്ന ബോൾ പൈത്തൺ വിഭാഗത്തിൽ പെട്ട മലമ്പാമ്പ് മുട്ടയിട്ടത് ജീവനക്കാരിൽ തികച്ചും കൗതുകം ഉണർത്തിയിരിക്കുകയാണ്.

പാമ്പിന് ഒരു പേരുമില്ല, പക്ഷേ മൃഗശാല പ്രകാരം 361003 എന്ന നമ്പറിലാണ് ഇത് തിരിച്ചറിയുന്നത്. 1961 മുതൽ മൃഗശാലയിൽ കഴിയുന്ന പാമ്പിന് 62 വയസ്സ് പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. പാമ്പിൽ ചില മാറ്റങ്ങൾ മുൻ‌കൂട്ടി ശ്രദ്ധിച്ചിരുന്നെങ്കിലും ഇത് തങ്ങളെ ശരിക്കും ആശ്ചര്യപ്പെടുത്തിയെന്നാണ് മൃഗശാല മാനേജർ മാർക്ക് വാനർ പറയുന്നത്.

മധ്യ,പടിഞ്ഞാറൻ ആഫ്രിക്ക സ്വദേശികളായ ബോൾ പൈത്തണുകൾക്ക് ലൈംഗികബന്ധങ്ങളില്‍ ഏർപ്പെടാതെ തന്നെ പ്രതുല്പാദനം നടത്താൻ കഴിയും, ഇത് ഫാക്കൽറ്റീവ് പാർഥെനോജെനിസിസ് എന്നറിയപ്പെടുന്നു. കൊമോഡോ ഡ്രാഗണുകളും മറ്റ് ചില പാമ്പുകളും ഉരഗങ്ങളും ഇത്തരം വിഭാഗത്തിൽ പേടുന്നു.

shortlink

Post Your Comments


Back to top button