KeralaLatest NewsNews

രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത്: ഇസ്‌ലാമിനെയും ഇസ്‌ലാമികജീവിതത്തെയും ഉദാത്തവത്കരിച്ച് മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുകയാണെന്ന് കെസിബിസി

തിരുവനന്തപുരം: മലയാള സിനിമയിലെ ഷാഡോ പ്രൊഡ്യൂസേഴ്സ് ക്രിസ്തുമതത്തെ അപഹസിക്കുകയാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചെയർമാൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ. കെ.സി.ബി.സിയുടെ ഉടമസ്ഥതയിലുള്ള ‘ജാഗ്രത ന്യൂസി’ലാണ് ‘ഓർത്തുപറയലുകളെ ശ്രദ്ധിക്കുക’ എന്ന തലക്കെട്ടിനൊപ്പം അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇസ്‌ലാമിനെയും ഇസ്‌ലാമികജീവിതത്തെയുമൊക്കെ ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെയൊക്കെ പ്രത്യേകിച്ച് ക്രിസ്തുമതത്തെ അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായിട്ടുണ്ട്. ഇവയ്ക്കെല്ലാം പിറകില്‍ ‘ഷാഡോ പ്രൊഡ്യൂസേഴ്സ്’ ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്ന് അടുത്തകാലത്തെ സംഭവപരമ്പരകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.

Read also: സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും: കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ലോക്കറില്‍ നിന്ന് എടുത്തതെന്താണെന്ന് ഷാഫി പറമ്പിൽ

മലബാര്‍കലാപത്തിന്റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. മൂന്നെണ്ണം വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ജ്വലിക്കുന്ന സൂര്യതേജസ്സായും ഒരെണ്ണം ഹിന്ദുകൂട്ടക്കൊലയുടെ കാരണക്കാരനായും അവതരിപ്പിക്കാനാണു പോകുന്നതെന്നു തോന്നുന്നു. വിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സിനിമ കലയാണ്, ഭാവനയാണ്, ആവിഷ്‌കാരസ്വാതന്ത്ര്യമാണ് എന്നൊക്കെ പറഞ്ഞൊഴിയുന്നതുകൊണ്ട് കാര്യം തീരുന്നില്ല, രാമായണം സീരിയലിലൂടെ പാകപ്പെടുത്തിയ ഹിന്ദുസമ്മതിയുടെ ബലത്തിലാണ് ബാബറിമസ്ജിദ് തകര്‍ക്കപ്പെട്ടത് എന്നൊരു വാദഗതിയുണ്ടല്ലോ. ചലിക്കുന്ന ചിത്രം നടന്നസംഭവമായി സ്വീകരിക്കുന്ന ഒരു ജനമനസ്സ് നാട്ടിലുണ്ടെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. അപ്പോള്‍ സൂക്ഷിച്ചുവേണം ചരിത്രസിനിമകള്‍ ചിത്രീകരിക്കേണ്ടതെന്നും ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button