News

ചൈനയും പാകിസ്ഥാനും ഇന്ത്യയെ തൊടാനൊന്നു ഭയക്കും : റഫേലും കൂടെ വന്നതോടെ ഇന്ത്യയുടെ ആകാശപ്രതിരോധ കോട്ട അതിശക്തം

ന്യൂഡല്‍ഹി : ചൈനയും പാകിസ്ഥാനും ഇന്ത്യയെ തൊടാനൊന്നു ഭയക്കും ,റഫേലും കൂടെ വന്നതോടെ ഇന്ത്യയുടെ ആകാശപ്രതിരോധ കോട്ട അതിശക്തം. ചണ്ഡിഗഢിലെ ഓപ്പറേഷന്‍സ് ബേസില്‍ നിന്നും അതി നിര്‍ണായകമായ നീക്കങ്ങള്‍ നടത്താന്‍ സാധിയ്ക്കും. ലഡാക്കിലും കാര്‍ഗിലിലും ത്വരിതഗതിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ കഴിയും. വൈവിദ്ധ്യമാര്‍ന്ന ഉപയോഗങ്ങള്‍ക്ക് സാദ്ധ്യമാവുന്ന റാഫേല്‍, എ.എന്‍-32, ഐ.എല്‍-76 വിമാനങ്ങള്‍ക്ക് ചണ്ഡിഗഢ് താവളത്തില്‍ നിന്ന് ഏതു നിമിഷവും ജമ്മു-കാശ്മീരിലേക്കും സിയാച്ചിനിലേക്കും പറക്കാന്‍ കഴിയും.വ്യോമസേനയുടെ ആക്രമണ നിരയില്‍ റാഫേല്‍ വിമാനം കൂടി അണിചേര്‍ന്നതോടെ ഇന്ത്യയുടെ ആകാശ പ്രതിരോധക്കോട്ട സുശക്തമായി.

Read Also : ‘ഇന്ത്യ കരുത്തുറ്റ രാജ്യം ‘ അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പ്രകീര്‍ത്തിച്ച് വിദേശ നയതന്ത്ര പ്രതിനിധികള്‍

അംബാലയില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് പോര്‍വിമാന വ്യൂഹത്തില്‍ റാഫേല്‍ അംഗമായത്. ചീനൂക്ക്, അപ്പാച്ചെ ഹെലികോപ്ടറുകളും കഴിഞ്ഞവര്‍ഷം സേനയില്‍ അണി ചേര്‍ന്നിരുന്നു. ഇതോടെ തന്ത്രപ്രധാനമായ പശ്ചിമമേഖലയില്‍ എല്ലായിടത്തും ട്രൂപ്പുകളും യുദ്ധസാമഗ്രികളും അതിവേഗം എത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കഴിയുമെന്നായി. ചൈനയുടെയും പാകിസ്ഥാന്റെയും നിരന്തര ഭീഷണിയും അധിനിവേശവും നേരിടുന്ന ജമ്മു-കാശ്മീര്‍ മേലഖയിലും ലഡാക്കിലും സിയാച്ചിനിലും പറന്നിറങ്ങാനും ആക്രമണം നടത്താനും

കഴിയും.

ഇന്ത്യയുടെ ആകാശക്കോട്ടയില്‍ സുശക്തമായ പ്രതിരോധം തീര്‍ക്കുന്നവര്‍ ഇവര്‍

റാഫേല്‍

23 വര്‍ഷം മുമ്പ് സുഖോയ്-30 വിമാനങ്ങള്‍ വാങ്ങിയശേഷം ഇപ്പോഴാണ് സേന അത്യാധുനിക വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. നാലാം തലമുറ ജറ്റ് വിമാനമായ റാഫേലിന് രണ്ടു എന്‍ജിനുകളാണുള്ളത്. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുള്ള വിവിധോദ്ദേശ്യ വിമാനമാണിത്. ഒരേസമയം എട്ട് ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. അതിനാല്‍ പൈലറ്റിന് കടുത്ത ഭീഷണിയാവുന്ന ഏറ്റവും അടുത്ത ലക്ഷ്യത്തില്‍ ശ്രദ്ധയൂന്നാനാവും.

ലഡാക്ക് പോലെ പ്രതികൂല കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക് ഏറ്റവും അനുയോജ്യം. മിസൈലുകളെ നേരിടാനും കഴിയും. പത്ത് ടണ്‍ ഭാരമുള്ള വിമാനത്തിന് 14.5 ടണ്‍ ഭാരം വഹിച്ച് ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ പറക്കാവും.

ചിനൂക്

2019 മാര്‍ച്ചിലാണ് ബോയിംഗ് നിര്‍മ്മിതമായ ചിനൂക്ക് ഹെലികോപ്ടറുകള്‍ സേനയുടെ ഭാഗമാകുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള 15 ഹെലികോപ്ടറുകളാണ് അന്ന് വാങ്ങിയത്. പട്ടാളക്കാരെയും യുദ്ധസാമഗ്രികളേയും കയറ്റി പ്രതികൂല കാലാവസ്ഥയിലും പറക്കാന്‍ കഴിയുന്ന ചിനൂക് ദുരന്തവേളകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാം.

അപ്പാച്ചെ

എല്ലാ ആധുനിക ഇലക്ട്രോണിക് യുദ്ധസന്നാഹങ്ങളുമുള്ള ആറ് അപ്പാച്ചെ ഹെലികോപ്ടറുകള്‍ കഴിഞ്ഞ സെപ്തംബറില്‍ എത്തി. പഴക്കമേറിയ എം.ഐ-35 ഹെലികോപ്ടറുകള്‍ക്ക് പകരമായാണ് ബോയിംഗിന്റെ ഈ ഹെലികോപ്ടര്‍ എത്തിയത്. അപ്പാച്ചെയില്‍ നിന്ന് വെടിയുതിര്‍ക്കാന്‍ കഴിയുന്നതിനൊപ്പം ടാങ്ക് വേധ മിസൈല്‍, എയര്‍ ടു എയര്‍ മിസൈല്‍, റോക്കറ്റ് തുടങ്ങിയവ പ്രതിരോധിക്കാനും കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button