Latest NewsIndiaInternational

പതിനഞ്ചാം നൂറ്റാണ്ടിലെ മോഷ്ടിയ്ക്കപ്പെട്ട ശ്രീരാമ, സീത വിഗ്രഹങ്ങള്‍ കേന്ദ്ര ഇടപെടലിൽ തിരിച്ച്‌ നല്‍കി ബ്രിട്ടന്‍

ന്യൂഡല്‍ഹി : ഇന്ത്യയിൽ നിന്ന് മോഷ്ടിയ്ക്കപ്പെട്ട വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് ഒടുവിൽ തിരിച്ച്‌ നല്‍കി ബ്രിട്ടന്‍. 15 നൂറ്റാണ്ടിലെ രാമ, സീത, ലക്ഷ്മണ വിഗ്രഹങ്ങളാണ് തിരിച്ച്‌ നല്‍കിയത്. കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടീലാണ് വിഗ്രഹങ്ങള്‍ തിരികെ ലഭിച്ച വിവരം അറിയിച്ചത്.വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ എത്തിയ്ക്കാന്‍ സഹായിച്ച ലണ്ടന്‍ ഹൈക്കമ്മീഷനും, യുകെ സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

2014 മുതല്‍ മോഷ്ടിച്ച്‌ കടത്തപ്പെട്ട നാല്‍പ്പതോളം വിഗ്രഹങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഇന്ത്യക്ക് കൈമാറിയത്. തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും 1978 ലാണ് വിഗ്രഹങ്ങള്‍ മോഷണം പോയതെന്ന് പ്രഹളാദ് സിംഗ് പട്ടേല്‍ അറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തില്‍ നിന്നുള്ളതാണ് ഈ വിഗ്രഹങ്ങള്‍.

read also: “വിജയന്റെ ഭീഷണി ഒക്കെ അങ്ങ് ധർമ്മടത്തോ പിണറായിയിലോ വെച്ചാൽ മതി, വിജയൻ പറഞ്ഞത് ശരിയാണ് പിണറായി വിജയനല്ല കെ സുരേന്ദ്രൻ “- രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് നോബിൾ മാത്യു

അടുത്തിടെ ഇന്ത്യയില്‍ നിന്നും മോഷണം പോയ രണ്ട് വിഗ്രഹങ്ങള്‍ ബ്രിട്ടന്‍ തിരിച്ച്‌ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് വിഗ്രങ്ങള്‍ കൂടി കൈമാറിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിഗ്രഹങ്ങള്‍ കൈമാറുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button