KeralaLatest NewsNews

ആറുമാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 140 -ഓളം പേർ ; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : കേരളത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 140 -ഓളം പേർ ആത്മഹത്യ ചെയ്തതായി പഠനം. ഇതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ തടയല്‍ നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സാമൂഹ്യനീതി വകുപ്പിനോട് നിര്‍ദ്ദേശിച്ചു. യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ കമ്മീഷൻ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തേടി.

ദിശ എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് 13 നും 18 നും ഇടയില്‍ പ്രായമുള്ള 140 ചെറുപ്പക്കാര്‍ 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.കുടുംബ തര്‍ക്കങ്ങള്‍, പ്രണയ നൈരാശ്യം, പരീക്ഷകളില്‍ പരാജയം, മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്ന് പഠനം പറയുന്നു.

ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 22 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. മലപ്പുറത്ത് 20 ആത്മഹത്യകളാണ് നടന്നതെന്ന് കമ്മീഷൻ അറിയിച്ചു. ഗ്രാമീണ ശിശു സംരക്ഷണ സമിതികളുടെ കാര്യക്ഷമതയില്ലായ്മയാണ് യുവാക്കള്‍ക്കിടയില്‍ ആത്മഹത്യകളുടെ എണ്ണം വർധിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

ആത്മഹത്യ തടയല്‍ നടപടികളുടെ ഫലപ്രാപ്തി അവലോകനം ചെയ്യാന്‍ എസ്‌എച്ച്‌ആര്‍സി സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തു. കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഇത് വളരെ ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലൈയില്‍ പറഞ്ഞിരുന്നു. മാര്‍ച്ച്‌ 25 മുതല്‍ ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍, 18 വയസ്സിന് താഴെയുള്ള 66 കുട്ടികള്‍ വിവിധ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിച്ചുവെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button