Latest NewsNewsIndia

അംബാനി പാപ്പർ തന്നെ; സ്റ്റേ മാറ്റണമെന്ന എസ്ബിഐയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂ ഡൽഹി: അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രിം കോടതിയിൽ നൽകിയ ഹർജി തള്ളി. ആവശ്യമെങ്കിൽ എസ്ബിഐയ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും സുപ്രിം കോടതി. ഡൽഹി ഹൈക്കോടതിയാണ് നടപടികൾക്ക് സ്റ്റേ നൽകിയത്. അടുത്ത മാസം ആറിന് ഹർജി പരിഗണിക്കാൻ സുപ്രിം കോടതി ഡൽഹി ഹൈക്കോടതിക്ക് നിർദേശം കൊടുത്തു.

Read also: റഷ്യൻ കോവിഡ് വാക്‌സിൻ സ്വീകരിച്ച ഏഴിൽ ഒരാൾക്ക് പാർശ്വഫലം

അനിൽ അംബാനിയുടെ രണ്ട് കമ്പനികൾ എസ്ബിഐയിൽ നിന്ന് 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടൽ. ആര്‍കോമിനും റിലയന്‍സ് ഇന്‍ഫ്രടെലിനും അനുവദിച്ച വായ്പകള്‍ക്ക് 2016ല്‍ അനില്‍ അംബാനി വ്യക്തിഗത ഗ്യാരണ്ടിനല്‍കിയിരുന്നു. 1,000 കോടിയോ അതിലധികമോ വായ്പകള്‍ക്ക് പ്രൊമോട്ടര്‍മാര്‍ വ്യക്തിഗത ഗ്യാരണ്ടി നല്‍കുന്നതിനെതിരായ പുതിയ നിയമങ്ങള്‍ ബാധകമായതിനാലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുവന്നത്.

shortlink

Post Your Comments


Back to top button