Latest NewsKeralaNews

മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം സിനിമയാകില്ല …. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പിന്‍മാറി

മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം സിനിമയാകില്ല …. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പിന്‍മാറി. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു. സുപ്രീം കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയായി. ശ്രീകുമാര്‍ മേനോന്‍ എംടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പ്.

Read Also : ഖു​ർ​ആനെ മറയാക്കി കേ​സി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​മെന്ന വ്യാമോഹം വേണ്ട; കോ​ടി​യേ​രിക്ക് മറുപടിയുമായി കു​ഞ്ഞാ​ലി​ക്കു​ട്ടി

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം, മൂന്നു വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എംടിയും ശ്രീകുമാര്‍ മേനോനുമായുള്ള ധാരണ. എന്നാല്‍ നാല്ു വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിര്‍മാണക്കമ്പനിക്കും എതിരെ എംടി കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എംടി ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button