Latest NewsIndia

രാജ്യത്തിന് നാണക്കേടുണ്ടാക്കി രാജ്യസഭയില്‍ പ്രതിപക്ഷം നടത്തിയ ആക്രമണത്തെ അപലപിച്ച് കേന്ദ്രം, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി രാജ്‌നാഥ് സിംഗ്

വാസ്‌തവവിരുദ്ധമായ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്‌ തെരുവിലിറക്കാന്‍ സംഘടിതശ്രമം നടക്കുന്നുണ്ട്‌.

ന്യൂഡല്‍ഹി : രാജ്യത്തിന് നാണക്കേടുണ്ടാക്കി രാജ്യസഭയില്‍ പ്രതിപക്ഷം നടത്തിയ ആക്രമണത്തെ അപലപിച്ച് കേന്ദ്രം. സംഭവ ശേഷം ആറ് കേന്ദ്രമന്ത്രിമാര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നടപടിയെ അപലപിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, കല്‍ക്കരി ഖനി മന്ത്രി പ്രഹ്ലാദ ജോഷി, സാമൂഹിക നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട്, എന്നിവര്‍ ചേര്‍ന്നാണ് വാര്‍ത്താ സമ്മേളനം നടത്തിയത്.

അതേസമയം പാര്‍ലമെന്റ്‌ പാസാക്കിയ കാര്‍ഷിക ബില്ലിനെക്കുറിച്ചു കര്‍ഷകര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌. രാജ്യസഭയില്‍ ഇന്ന്‌ അരങ്ങേറിയ സംഭവങ്ങള്‍ അപമാനകരമാണെന്നും സിങ്‌. വാസ്‌തവവിരുദ്ധമായ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച്‌ തെരുവിലിറക്കാന്‍ സംഘടിതശ്രമം നടക്കുന്നുണ്ട്‌. താങ്ങുവില, സര്‍ക്കാര്‍ നിയന്ത്രിത അഗ്രിക്കള്‍ച്ചറല്‍ പ്ര?ഡ്യൂസ്‌ മാര്‍ക്കറ്റ്‌ കമ്മിറ്റി (എ.പി.എം.സി) എന്നിവ സംബന്ധിച്ചു പ്രതിപക്ഷം നുണപ്രചാരണം നടത്തുകയാണ്‌.

ബില്‍ നിയമമാകുന്നതോടെ ഇവ രണ്ടിന്റെയും അന്ത്യം കുറിക്കപ്പെടുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. കര്‍ഷകരെ വേദനിപ്പിക്കുന്ന ഒരു നടപടിയും മോഡി സര്‍ക്കാരില്‍നിന്നുണ്ടാകില്ല- സിങ്‌ പറഞ്ഞു. രാജ്യസഭയില്‍ ഇന്ന് നടന്ന കോലാഹലങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. വളരെ ദു:ഖമുളവാക്കുന്നതും, നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് എംപിമാരില്‍ നിന്നും ഇന്ന് ഉണ്ടായത്. ഭരണ വര്‍ഗ്ഗമെന്ന നിലയില്‍ രാജ്യസഭയില്‍ സംസാരിക്കാനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട്.

അത് പോലെ രാജ്യസഭയില്‍ അച്ചടക്കം പാലിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. എല്ലാ തീരുമാനങ്ങള്‍ക്ക് പിന്നിലും രാഷ്ട്രീയ പ്രേരിതമായ കാരണം കാണുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുന്നത്. രാജ്യസഭയില്‍ ഇന്നുണ്ടായ കോലാഹലങ്ങള്‍ വലിയ സംഭവമാണ്. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

read also: ചൈന കൈയടക്കിവച്ചിരുന്ന ലഡാക്കിലെ ആറു പുതിയ തന്ത്രപ്രധാന മേഖലകള്‍ ഇന്ത്യന്‍ സേന പിടിച്ചെടുത്തു

ചര്‍ച്ചയ്‌ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും അവസരം നല്‍കി സഭ സുഗമമായി നടത്തുകയെന്നതു സര്‍ക്കാരിന്റെ കടമയാണ്‌. അതിനു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉത്തരവാദിത്തപൂര്‍ണവും അച്ചടക്കത്തോടെയുമുള്ള സമീപനം അനിവാര്യമാണ്‌. ഡെപ്യൂട്ടി ചെയര്‍മാനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസിന്‍മേല്‍ ചെയര്‍മാന്‍ അന്തിമതീരുമാനം കൈക്കൊള്ളും. അതേപ്പറ്റി രാഷ്‌ട്രീയമായി പ്രതികരിക്കാനില്ലെന്നും സിങ്‌ വ്യക്‌തമാക്കി.

 

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button