Latest NewsNewsIndia

കര്‍ഷക ആത്മഹത്യ; കണക്ക് കൈവശമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവാദ കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു പ്രസ്‌താവന. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയ്ക്ക് കര്‍ഷക ആത്മഹത്യയുടെ കണക്ക് നല്‍കിയിട്ടില്ലെന്നാണ് രാജ്യസഭയില്‍ കേന്ദ്രത്തിന്റെ മറുപടി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലേക്ക് മടങ്ങുന്നതിനിടെ മരിച്ച അതിഥി തൊഴിലാളികളുടെ കണക്കുകള്‍ കൈവശമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് കര്‍ഷക ആത്മഹത്യകളുടെയും കണക്കുകള്‍ കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചിരിക്കുന്നത്.

Read Aso: ഞങ്ങള്‍ കര്‍ഷകര്‍ക്കായി പോരാടും ; സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റ് വളപ്പില്‍ അനിശ്ചിതകാല ധര്‍ണ തുടര്‍ന്ന് എംപിമാര്‍

രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ ”നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അറിയിച്ചത് പ്രകാരം നിരവധി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ അടക്കമുള്ള തൊഴിലാളികളുടെ വിവരങ്ങളില്ല. ഈ പരിമിധി കാരണം കാര്‍ഷിക മേഖലയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കുകള്‍ പ്രത്യേകം പുറത്തുവിടാന്‍ നിര്‍വ്വാഹമില്ല. ” കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

shortlink

Post Your Comments


Back to top button