Latest NewsNewsIndia

അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ : തീരുമാനം അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍

ന്യൂഡല്‍ഹി : അമേരിക്കയില്‍ നിന്നും എംക്യു-ബി ഡ്രോണുകള്‍ വാങ്ങാന്‍ ഇന്ത്യ , അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ജനറല്‍ അറ്റോമിക് എംക്യൂ-9ബി ഗാര്‍ഡിയന്‍ ഡ്രോണുകളാണ് വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നും 30 എംക്യു ഡ്രോണുകള്‍ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം ആലോചിക്കുന്നത്. ഡ്രോണുകള്‍ വാങ്ങുന്നതിനായി അമേരിക്കയുമായി രണ്ട് ഘട്ടങ്ങളുള്ള കരാറിലാകും ഇന്ത്യ ഏര്‍പ്പെടുക. ആദ്യഘട്ട കരാറില്‍ 6 ഡ്രോണുകളും, രണ്ടാം ഘട്ട കരാറില്‍ ബാക്കി 24 ഡ്രോണുകളും വാങ്ങാനാണ് പദ്ധതി. ഡ്രോണുകള്‍ വാങ്ങുന്നതിനായി ഏകദേശം 3 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് മന്ത്രാലയം കണക്കാക്കുന്നത്.

Read Also : ഇന്ത്യയിലേയ്ക്ക് കടന്നുകയറി ദോക്‌ലാമില്‍ ചൈന നിര്‍മിച്ച 13 സൈനിക കേന്ദ്രങ്ങളും ഇന്ത്യയുടെ കസ്റ്റഡിയില്‍ : ചൈനയെ തുരത്താന്‍ കരസേനയും വ്യോമസേനയും ഒപ്പത്തിനൊപ്പം

സാറ്റ്ലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന അത്യാധുനിക ശേഷിയുള്ള ഡ്രോണുകള്‍ക്ക് 45,000 അടി ഉയരത്തില്‍ പറന്ന് നിരീക്ഷണം നടത്താനുള്ള കഴിവുണ്ട്. 35 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഇവ റഡാറുകള്‍ ഉപയോഗിച്ചാണ് ശത്രുക്കളെ കണ്ടെത്തി നിഷ്പ്രഭമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button