Latest NewsNews

കോഹ്ലിപട നാണംകെട്ടു ; രാഹുലിന്റെ സംഹാരതാണ്ഡവത്തില്‍ 97 റണ്‍സിന്റെ മിന്നുന്ന വിജയമായി പഞ്ചാബ്

ബാംഗ്ലൂരിനെ നാണംകെടുത്തി പഞ്ചാബിന് ഐപിഎല്‍ പതിമൂന്നാം സീസണിലെ ആദ്യ വിജയം. ഈ സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം മോഹിച്ചിറങ്ങിയ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 97 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. പഞ്ചാബ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ വിജയത്തില്‍ ക്യാപ്റ്റന്‍ രാഹുല്‍ തന്നെയാണ് മുന്നില്‍ നിന്ന് നയിച്ചത്. സ്‌കോര്‍ പഞ്ചാബ് 206-3(20) ബാംഗ്ലൂര്‍ 109-10 (17)

69 പന്തില്‍ നിന്ന് 14 ഫോറുകളും ഏഴ് സിക്‌സറുകളും അടക്കം 132 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് മറികടന്നു. ക്രിസ്‌ഗെയില്‍ ഇക്കളിയും പുറത്തുതന്നെയായിരുന്നു. ഇതോടെ ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്‍-ഫോം മയങ്ക് അഗര്‍വാളിനൊപ്പം രാഹുല്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്തു. ആദ്യ വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുക്കെട്ടാണ് സഖ്യം ടീമിനായി പടുത്തുയര്‍ത്തിയത്.

രണ്ടാം വിക്കറ്റില്‍ നിക്കോളാസ് പൂരനൊപ്പം (17) രാഹുല്‍ 57 റണ്‍സ് കൂടി ചേര്‍ത്തു. ആര്‍സിബിയുടെ ബൗളിംഗ് നിരയ്ക്ക് നേരെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. പഞ്ചാബിന്റെ ഇന്നിംഗ്സിന്റെ അവസാന രണ്ട് ഓവറില്‍ അഞ്ച് വമ്പന്‍ സിക്സറുകള്‍ പറത്തിയാണ് രാഹുല്‍ 132 റണ്‍സിലെത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ദേവ്ദത്ത് പാഡിക്കലിനെ (1) നഷ്ടമായയി. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഫിലിപ്പിനെ മൂന്നാം സ്ഥാനത്ത് ഇറക്കിയെങ്കിലും അദ്ദേഹത്തെ വന്നതിലും വേഗത്തിലും മുഹമ്മദ് ഷമി തിരിച്ചയച്ചു. ഫിലിപ്പ് പോയതിനുശേഷം എത്തിയ ക്യാപ്റ്റന്‍ കോഹ്ലി 5 പന്തില്‍ നിന്ന് 1 റണ്‍സ് മാത്രം എടുത്ത് കൂടാരം കയറി.

ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയ്ക്ക് ശേഷം ആര്‍സിബിക്ക് ഒരിക്കലും കളിയില്‍ ആധിപത്യം സ്ഥാപിക്കാനായില്ല. എ ബി ഡിവില്ലിയേഴ്‌സ് (28), വാഷിംഗ്ടണ്‍ സുന്ദര്‍ (30) എന്നിവര്‍ അവസാനത്തില്‍ പൊരുതിയെങ്കിലും പഞ്ചാബിന്റെ സ്പിന്നര്‍മാരായ രവി ബിഷ്‌നോയി, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ചേര്‍ന്ന് ആര്‍സിബിയുടെ നട്ടെല്ലൊടിച്ച് വിജയം പഞ്ചാബിനു സമ്മാനിച്ചു.

ബിഷ്‌നോയിയും അശ്വും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഷമി തന്റെ 3 ഓവറില്‍ 14/1 എന്ന മികച്ച പ്രകടനം നടത്തി. കോട്രെല്‍ 3 ഓവര്‍ മാത്രം എറിഞ്ഞ് 17 വിക്കറ്റിന് രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ പഞ്ചാബാണ് ഇപ്പോള്‍ മികച്ച നെറ്റ് റണ്‍ റേറ്റുമായി പട്ടികയില്‍ ഒന്നാമത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button