KeralaLatest NewsNews

കെ.എസ്.യു എന്നാൽ ‘കൊവിഡ് സ്‌പ്രെഡിംഗ് യൂണിയൻ’; അഭിജിത്തിനെ ട്രോളി എം എം മണി

തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ പരിഹസിച്ച് വൈദ്യുത മന്ത്രി എം എം മണി രംഗത്ത്. കെ.എസ്.യു എന്നാൽ ‘കൊവിഡ് സ്‌പ്രെഡിംഗ് യൂണിയൻ’ എന്നാണ് അഭിജിത്തിനെ പരിഹസിച്ച് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കൊവിഡ് സ്‌പ്രെഡിംഗ് യൂണിയൻ എന്ന ഹാഷ്ടാഗും എം എം മണി നൽകിയിട്ടുണ്ട്.

Read also: ശി​വ​ശ​ങ്ക​ർ വീ​ണ്ടും മുൾമുനയിൽ; മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റിയെ എ​ൻ​ഐ​എ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ച വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ വ്യാജമേൽവിലാസവും പേരുമാണ് കൊവിഡ് പരിശോധനക്കായി അഭിജിത്ത് ഉപയോഗിച്ചത് എന്ന് ചൂണ്ടിക്കാട്ടി പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. ഇക്കാര്യം വിവാദമായ പശ്ചാത്തലത്തിലാണ് എം എം മണിയുടെ കുറിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button