KeralaLatest NewsIndia

വിദേശസംഭാവന കേരളത്തില്‍ മതപരിവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നുവെന്ന് സഭയിൽ എം.പി.യുടെ ആരോപണം

രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി പാസ്സാക്കി.

ന്യൂഡല്‍ഹി: വിദേശത്തുനിന്നു ലഭിക്കുന്ന സംഭാവനകള്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നതായി ബി.ജെ.പി: എം.പി. അരുണ്‍ സിങ്‌. ഇന്നലെ രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയിലാണ്‌ അദ്ദേഹം ഇക്കാര്യം ആരോപിച്ചത്‌. രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി പാസ്സാക്കി.

കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ബില്‍ ലോകസഭയില്‍ പാസായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചക്കെടുത്തത്. ചര്‍ച്ച നടന്നത് പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു. ബി ജെ പിയുടെ ചില അംഗങ്ങളും അണ്ണാ ഡി എം കെ യുടെ ഒരംഗം മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അതിനിടയില്‍ ആണ് കേരളത്തിനെതിരെ ആരോപണം ഉയര്‍ന്നത്.

വിദേശത്തുനിന്ന് വരുന്ന സംഭാവനയുടെ ഭൂരിഭാഗവും മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാണ് അരുണ്‍ സിംഗിന്റെ ആരോപണം. “കേരളത്തിലെ ചില സന്നദ്ധ സംഘടനകള്‍ വിദേശത്തുനിന്നു സഹായം സ്വീകരിക്കുന്നു.
ആ സഹായത്തിന്റെ ഭൂരിഭാഗവും മതപരിവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നു” എന്നാണ്‌ അരുണ്‍ സിങ്‌ ആരോപിച്ചത്‌.

read also: വന്‍ വിജയമായി മേക്ക് ഇന്‍ ഇന്ത്യ, ലോകപ്രശസ്ത ആയുധ നിര്‍മ്മാതാക്കൾ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഇന്ത്യയിലേക്ക്

വിദേശത്തു നിന്ന് സംഭാവന വരുമ്പോള്‍ സന്നദ്ധ സംഘടനകള്‍ സ്വീകരിക്കുകയാണെങ്കില്‍ അതിന്റെ 20 ശതമാനം മാത്രമേ അവരുടെ ചെലവുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയൂ എന്നതാണ് ഇന്ന് പാസ്സായ നിയമഭേദഗതിയിലെ പ്രധാന കാര്യം. ബാക്കി തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button