KeralaLatest NewsNews

പതിനാറ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പതിനാറ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഉസ്താദിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങ (29 )ളെയാണ് വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. എം കെ ഷാജി അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുല്‍ ഉലൂം ദര്‍സിലെ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്.

Read Also : യുഎന്‍ ജനറല്‍ അസംബ്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും

വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ കേസ്സെടുത്ത വളാഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. എം കെ ഷാജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button