Latest NewsNewsIndiaBollywoodEntertainment

“സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകം” ; തെളിവുകൾ നിരത്തി അഭിഭാഷകൻ

ന്യൂഡല്‍ഹി: നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് അഭിഭാഷകന്‍ വികാസ് സിംഗ്. ഫോറന്‍സിക് ടീമിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വിശദമാക്കിയതെന്നും സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ വികാസ് സിംഗ് ട്വീറ്റ് ചെയ്തത്. സുശാന്തിന്‍റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആസ്പദമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Read Also : ചൈ​ന​യി​ലെ കമ്മ്യൂണിസ്റ്റ് സർക്കാർ ത​ക​ര്‍​ത്ത​ത് 1600 ഓ​ളം മോ​സ്കു​ക​ള്‍; സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ൾ പുറത്ത് 

മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി പ്രസ്താവിക്കുമ്ബോള്‍ അതൊരു കൊലപാതകമാണ് എന്നാണ് എയിംസിലെ ഡോക്ടര്‍ വിശദമാക്കിയത്. കേസില്‍ സിബിഐ വരുത്തുന്ന കാലതാമസത്തില്‍ നിരാശനാണെന്നും വികാസ് സിംഗ് പറയുന്നു. കേസിലെ അന്വേഷണം വളരെ പെട്ടന്നാണ് മന്ദഗതിയിലായതെന്നും കേസിന്‍റെ ഗതി തിരിച്ച്‌ വിടുന്നതായും വികാസ് സിംഗ് പറയുന്നു. സുശാന്തിന്‍റെ മരണത്തില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി കുടുംബത്തിനുള്ള ആശങ്കയും വികാസ് സിംഗ് വ്യക്തമാക്കി. ഏത് ഭാഗത്തേക്കാണ് അന്വേഷണം നീങ്ങുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണെന്നും വികാസ് സിംഗ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button