Latest NewsIndiaNews

ബീഹാറിൽ 220 സീറ്റുകളെങ്കിലും നേടി എൻഡിഎ വിജയിക്കും; പ്രതിപക്ഷത്തിന് ഇനി നിലനിൽപ്പില്ല : ഷഹനവാസ് ഹുസൈൻ

പാറ്റ്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, എൻ‌ഡി‌എ സഖ്യത്തിന് വലിയ പ്രതീക്ഷകളും, ആത്മവിശ്വാസവും നൽകി ബിജെപി നേതാവ് ഷഹനവാസ് ഹുസൈൻ. ബീഹാർ നിയമസഭയിലെ   243 സീറ്റുകളിൽ, 220 സീറ്റുകളെങ്കിലും എൻ‌ഡി‌എ വിജയിക്കും. പ്രതിപക്ഷത്തിന് ഇനി നിലനിൽപ്പില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായി ഈ തിരഞ്ഞെടുപ്പിലും അവർ ഇല്ലാതാകും. 40 സീറ്റുകളിൽ 39എണ്ണത്തിൽ എൻ‌ഡി‌എ സഖ്യം വിജയിച്ചുവെന്ന് ഷഹനവാസ് ഹുസൈൻ വാർത്ത ഏജൻസിയോട് പറഞ്ഞു.

Also read : ലഹരിമരുന്ന് കേസ്: കരൺ ജോഹറിനെതിരെ കുരുക്കുമുറുക്കി സിർസ

സംസ്ഥാനത്തെ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നല്ല ഭരണ
മായതിനാൽ   ബീഹാറിലെ ജനങ്ങളുടെ അനുഗ്രഹം എൻ‌ഡി‌എക്കുണ്ട്, അതിനാൽ 220 സീറ്റുകൾ എളുപ്പത്തിൽ നേടാനാകും . പ്രധാനമന്ത്രി കേന്ദ്രത്തിലും, സംസ്ഥാനത്തിനും വേണ്ടി നടത്തിയ പ്രവർത്തങ്ങളും ഇതിനു സഹായിക്കുമെന്നും. ഷഹനവാസ് ഹുസൈൻ പറഞ്ഞു. എൻ‌ഡി‌എയിൽ വിള്ളലുകൾ ഉണ്ടെന്ന വാദം അദ്ദേഹം തള്ളി, സഖ്യം ഐക്യത്തോടെ ശക്തമായ പോരാട്ടം നടത്തും. ആർ‌ജെ‌ഡി നേതാവ് തേജശ്വി യാദവ് തന്നെ തങ്ങളുടെ നേതാവായി അംഗീകരിക്കാൻ ആരും തയ്യാറല്ലെന്നാണ് പറയുന്നതെന്നും മഹത്തായ പ്രതിപക്ഷ സഖ്യം (മഹാഗത്ബന്ധൻ) കുഴപ്പത്തിലാണെന്നും ഷഹനവാസ് ഹുസൈൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button