Latest NewsNews

ഈന്തപ്പഴം ഏറ്റുവാങ്ങാൻ തുറമുഖത്ത് എത്തിയത് സ്വപ്നയും സരിതും ചേർന്ന്: കൂടുതൽ അന്വേഷണം

തിരുവനന്തപുരം: ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടി എൻഐഎ.2017 ൽ വിതരണം ചെയ്ത 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചാണ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ തുറമുഖത്ത് കണ്ടെയ്നറിലെത്തിയ ഈന്തപ്പഴം ഏറ്റുവാങ്ങാൻ സ്വർണക്കടത്ത് കേസ് മുഖ്യപ്രതികളായ സ്വപ്ന സുരേഷും പി.എസ്.സരിതും നേരിട്ട് തുറമുഖത്ത് എത്തിയിരുന്നു. ഇതാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

അതേസമയം വിതരണത്തിന്റെ കണക്ക് നൽകാൻ സാമൂഹികനീതി വകുപ്പിന് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഈന്തപ്പഴം വിതരണത്തിന് ആരാണ് അനുമതി നൽകിയതെന്നും ആരാഞ്ഞിട്ടുണ്ട്. അതേസമയം 8 ജില്ലകളിൽ നിന്ന് ഭാഗികമായെങ്കിലും കണക്കു കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button