Latest NewsNewsEntertainment

‘കാണെക്കാണെ’; വരാൻ പോകുന്നത് ​ഗംഭീര ക്രൈം ത്രില്ലറോ; വൈറലായി ടോവിനോ – ഐശ്വര്യ ലക്ഷ്‌മി ചിത്രത്തിന്റെ പോസ്റ്റർ

ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്

മലയാളികളുടെ പ്രിയതാരം ടൊവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ചെത്തുന്ന ചിത്രം അണിയറിയിൽ ഒരുങ്ങുന്നു.

ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, എന്നിവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ‘കാണെക്കാണെ’ എന്നാണ് പേരിട്ടിരിക്കുന്നത്.

 

tovino
tovino

സംവിധായകൻ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണ് കാണെക്കാണെ, വമ്പൻ ഹിറ്റായി മാറിയ ജോസഫിലൂടെ ശ്രദ്ധിക്കപ്പെട്ട രഞ്ജിൻ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

 

aishwarya lekshmi
aishwarya lekshmi

ഡ്രീം കാച്ചറിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയൊരു ക്രൈം ത്രില്ലർ ആണെന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചനകൾ. ബോബി-സഞ്ജയ് ടീമിൻറെ ഒടുവിലായി പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രം ‘മുംബൈ പോലീസ്’ ആയിരുന്നു. പൃഥിരാജ് -ജയസൂര്യ കൂട്ടുകെട്ടിലെത്തിയ ചിത്രം വിജയമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button