Latest NewsNewsIndia

‘രാജസ്ഥാനിലെ ബി ജെ പിയുടെ ശക്തി വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്’; ജസ്വന്ത് സിംഗിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഏറെ ദു:ഖകരമാണെന്ന് രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു.

പ്രതിരോധം അടക്കമുള്ള വിവിധ മേഖലകളുടെ ചുമതല വഹിച്ചു കൊണ്ട് ജസ്വന്ത് സിംഗ് രാജ്യത്തെ സേവിച്ചു. നിയമസഭാംഗമെന്ന നിലയിലും മന്ത്രിയെന്ന നിലയിലും തന്റെ കാര്യക്ഷമത കൊണ്ട് അദ്ദേഹം വേറിട്ടു നിന്നിരുന്നു. രാജസ്ഥാനിലെ ബി ജെ പിയുടെ ശക്തി വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

 

ഇന്ന് രാവിലെയാണ് ജസ്വന്ത് സിംഗ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button