Latest NewsNewsIndia

നടുറോഡിൽ കാമുകിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ചു കൊലപ്പെടുത്തി യുവാവ് ; ദൃശ്യങ്ങൾ വൈറൽ ആകുന്നു

രാജസ്ഥാൻ : മറ്റൊരു യുവാവിനൊപ്പം താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയെ കണ്ടതോടെ യുവതിയെ കൊലപ്പെടുത്തി യുവാവ്. ശനിയാഴ്ച  ജയ്പൂരിലാണ് സംഭവം. യുവതി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് ആക്രമണം ഉണ്ടായത്.

Read Also : മാദ്ധ്യമപ്രവർത്തകനെ റോഡിലിട്ട് ക്രൂരമായി മർദിച്ച് കോൺഗ്രസ് പ്രവർത്തകർ 

കൊലപാതകവുമായി ബന്ധപ്പെട്ട വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ നിലയിലാണ് യുവതിയെ ദൃശ്യങ്ങളില്‍ കാണുന്നത്.

പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു യുവാവുമായി യുവതി ഇടപഴകുന്നതിലുള്ള അസൂയയാണ് യുവാവിന്റെ ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button