Latest NewsIndiaInternational

‘കൊവിഡിന് പിന്നാലെ ചൈനയില്‍ നിന്നും രോഗം പടര്‍ത്തുന്ന അടുത്ത വൈറസ് ഇന്ത്യയില്‍’ മുന്നറിയിപ്പുമായി ഐസിഎംആര്‍

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട നോവല്‍ വൈറസ് എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ മഹാരാജ്യം. എന്നാല്‍, ഇന്ത്യയില്‍ രോഗം പടര്‍ത്താന്‍ കഴിയുന്ന ചൈനയില്‍ നിന്നുള്ള മറ്റൊരു വൈറസിനെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞര്‍. ചൈനയില്‍ നിരവധി പേരെ ഇതിനകം ബാധിച്ച ക്യാറ്റ് ക്യു വൈറസിനെക്കുറിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ത്യയിലെ പനി രോഗങ്ങള്‍, മെനിഞ്ചിറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകും. ചൈനയിലും വിയറ്റ്നാമിലും ‘സിക്യുവി’ വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പന്നികളിലും കുലെക്സ് കൊതുകുകളിലുമാണ് ഇവ കാണപ്പെടുന്നതെന്നും ഐസിഎംആര്‍ പറയുന്നു.

പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍‌ഐ‌വി) യിലെ ശാസ്ത്രജ്ഞര്‍ സംസ്ഥാനങ്ങളിലുടനീളം പരിശോധിച്ച 883 മനുഷ്യ സെറം സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ വൈറസിനുള്ള ആന്റിബോഡികള്‍ കണ്ടെത്തി.അതുകൊണ്ടു തന്നെ രാജ്യത്ത് സി ക്യു വി ബാധിക്കുമെന്നുള്ള ഭയം ഇത് ഉണ്ടാക്കി.

സിക്യുവി ആന്റി ബോഡികള്‍ കണ്ടെത്തിയ രണ്ട് സാമ്പിളുകള്‍ കര്‍ണാടകയില്‍ നിന്നാണ്. ഒന്ന് 2014 മുതലും മറ്റൊന്ന് 2017 മുതലും. അതേസമയം, മനുഷ്യരുടെയും മൃഗങ്ങളുടെയും സാമ്പിളുകളില്‍ വൈറസിനെ കണ്ടെത്തിയിട്ടില്ല.

read also: ചൈനയെ നേരിടാന്‍ ഇന്ത്യ പൂര്‍ണ സജ്ജം, ബ്രഹ്മോസ്, ആകാശ്, നിര്‍ഭയ് എന്നീ മിസൈലുകള്‍ അതിര്‍ത്തിയിലെത്തി

രാജ്യത്ത് പന്നി, കാട്ട് മൈനാ എന്നിവയില്‍ ‘സിക്യുവി’ സ്ഥിരീകരിച്ചതായും ഇത് രോഗ വ്യാപനത്തിന് കരണമായേക്കാമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകള്‍ പന്നികളാണ്. ഐസിഎംആര്‍ പഠനമനുസരിച്ച്‌ ഇന്ത്യന്‍ കൊതുകുകളായ ഈജിപ്റ്റി, സിഎക്സ്. ക്വിന്‍‌ക്ഫാസിയാറ്റസ്, സി‌എക്സ്. ട്രൈറ്റേനിയര്‍‌ഹിഞ്ചസ് എന്നിവ എളുപ്പത്തില്‍ സിക്യുവി വൈറസിന് കീഴ്പ്പെടും.

shortlink

Related Articles

Post Your Comments


Back to top button